സുല്‍ത്താന്‍ ബത്തേരി ഗവ. സര്‍വ്വജന വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ വി.എച്ച്.എസ്.ഇ വിഭാഗത്തില്‍ വൊക്കേഷണല്‍ ടീച്ചര്‍ ഇന്‍ അസിസ്റ്റന്റ് ഡിസൈനര്‍- ഫാഷന്‍, ഹോം ആന്റ് മെയ്ഡ് അപ്‌സ് തസ്തികകളിലേക്ക് താല്‍ക്കാലിക നിയമനം നടത്തുന്നു. യോഗ്യത 50 ശതമാനം മാര്‍ക്കോടെ ഹോം സയന്‍സില്‍ മാസ്റ്റര്‍ ബിരുദം അല്ലെങ്കില്‍ 60 ശതമാനം മാര്‍ക്കോടെ ഏതെങ്കിലും വിഷയത്തില്‍ ബിരുദവും കോസ്റ്റ്യൂം ഡിസൈനിംഗ് ആന്റ് ഡ്രസ്സ് മേക്കിംഗില്‍ അംഗീകൃത ഡിപ്ലോമയും. കൂടിക്കാഴ്ച ജൂലൈ 3 ന് രാവിലെ 11 ന് വി.എച്ച്.എസ്.ഇ ഓഫീസില്‍ നടക്കും.

അധ്യാപക നിയമനം
കാവുമന്ദം. തരിയോട് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ എച്ച് എസ് എസ് ടി സുവോളജി ( സീനിയർ)ഒഴിവിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു. അഭിമുഖം 11.09.2025 വ്യാഴാഴ്ച കാലത്ത് 10 30 ന് സ്കൂൾ ഓഫീസിൽ