ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, വെള്ളപ്പൊക്ക സാധ്യത; റവന്യൂമന്ത്രി ഉന്നതതല യോഗം വിളിച്ചു.

അതിതീവ്ര മഴ മുന്നറിയിപ്പും മഴക്കെടുതിയും പ്രവചിക്കപ്പെട്ട സാഹചര്യത്തിൽ റവന്യൂ മന്ത്രി കെ രാജൻ ഉന്നതതല യോഗം വിളിച്ചു. ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് വിളിച്ച യോഗത്തിൽ എല്ലാ ജില്ലകളിലെയും കളക്ടർമാരും റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുക്കും.അതേസമയം മഴക്കെടുതികൾ നേരിടുന്നതിനായി റവന്യൂ, പൊലീസ്, തദ്ദേശ സ്ഥാപന വകുപ്പ്, അഗ്നിരക്ഷാ സേന, ഫിഷറീസ് വകുപ്പ്, തീരദേശ പോലീസ്, ജലസേചന വകുപ്പ്, വൈദ്യുത വകുപ്പ് തുടങ്ങിയവർക്കുള്ള പ്രത്യേക നിർദേശവും പുറപ്പെടുവിച്ചു.

ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, വെള്ളപ്പൊക്കം തുടങ്ങിയ ദുരന്തങ്ങളിലേക്ക് നയിക്കാൻ സാധ്യത കൂടുതലാണ്. ഇത് മുന്നിൽ കണ്ട് കൊണ്ടുള്ള തയ്യാറെടുപ്പ് നടത്താനാണ് യോഗം വിളിച്ചിരിക്കുന്നത്. ‘ഓറഞ്ച് ബുക്ക് 2023’ മാർഗ്ഗരേഖയ്ക്ക് അനുസൃതമായി ജില്ലയിൽ ദുരന്ത പ്രതിരോധ-പ്രതികരണ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യാൻ വിവിധ വകുപ്പുകൾക്ക് നിർദ്ദേശം നൽകി. താലൂക്ക് കൺട്രോൾ റൂമുകളും ജില്ലാ കൺട്രോൾ റൂമുകളും സദാസമയവും പ്രവർത്തിക്കുന്നുവെന്ന് ഉറപ്പ് വരുത്തേണ്ടതുണ്ട്.

കുടിക്കാഴ്ച്ച മാറ്റി

മേപ്പാടി ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് എൻജിനീയറുടെ ഓഫീസിൽ ഓവർസീയർ തസ്തികയിലേക്ക് ജൂലൈ 14 ന് രാവിലെ 11 ന് നടത്താനിരുന്ന കുടിക്കാഴ്ച്ച മാറ്റിയതായി ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. പുതുക്കിയ തിയ്യതി പിന്നീട് അറിയിക്കും.

പോക്സോ പ്രതിക്ക് 60 വർഷം തടവും ഒരു ലക്ഷം രൂപ പിഴയും

വൈത്തിരി: പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ ലൈംഗീകാതിക്രമം നടത്തിയ കേസിൽ പ്രതിക്ക് വിവിധ വകുപ്പുകളിലായി 60വർഷം തടവും ഒരു ലക്ഷം രൂപ പിഴയും. പൊഴുതന സുഗന്ധഗിരി ഒന്നാം യൂണിറ്റിലെ ശിവ(21) നെയാണ് കൽപ്പറ്റ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ

സ്പെഷ്യൽ എജുക്കേറ്റർ നിയമനം

ജില്ലയിലെ വിവിധ ആരോഗ്യ സ്ഥാപനങ്ങളിൽ കരാറടിസ്ഥാനത്തിൽ സ്പെഷ്യൽ എജുക്കേറ്റർ നിയമനം നടത്തുന്നു. ബിരുദം, സ്പെഷ്യൽ എജുക്കേഷനിൽ ബിഎഡ്, ഒരു വർഷത്തെ പരിചയം എന്നിവയാണ് യോഗ്യത. ഉദ്യോഗാർത്ഥികൾ ജൂലൈ 19 ന് വൈകിട്ട് അഞ്ചിനകം www.arogyakeralam.gov.in

ദന്തൽ ഡോക്ടർ നിയമനം

വൈത്തിരി താലൂക്ക് ആശുപത്രിയിൽ താത്ക്കാലിക ദന്തൽ ഡോക്ടർ നിയമനം നടത്തുന്നു. അംഗീകൃത സർവകലാശാലയിൽ നിന്ന് പ്രോസ്തോഡോണ്ടിക്സിൽ എംഡിഎസ് ബിരുദമാണ് യോഗ്യത. യോഗ്യത സർട്ടിഫിക്കറ്റിൻ്റെ അസൽ, പകർപ്പ്, തിരിച്ചറിയൽ രേഖ എന്നിവയുമായി ജൂലൈ 17 ന്

ഇംഗ്ലീഷ് ഗസ്റ്റ് അധ്യാപക നിയമനം

കൽപ്പറ്റ എൻഎംഎസ്എം ഗവ. കോളജിൽ ഇംഗ്ലീഷ് വിഭാഗം ഗസ്റ്റ് അധ്യാപക നിയമനം നടത്തുന്നു. കോളജ് വിദ്യാഭ്യാസ വകുപ്പ് കോഴിക്കോട് ഉപ ഡയറക്ടറേറ്റിൽ രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികൾ ബയോഡേറ്റ, യോഗ്യത സർട്ടിഫിക്കറ്റുകളുടെ അസൽ, പകർപ്പ് എന്നിവയുമായി

ദുരന്തബാധിതർക്ക് ജൂലൈ 25 നകം  തിരിച്ചറിയൽ കാർഡ് നൽകും: ജില്ലാ കളക്ടർ

മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതർക്ക് ജൂലൈ 25 നകം തിരിച്ചറിയൽ കാർഡ് നൽകുമെന്ന് ജില്ലാ കളക്ടർ ഡി ആർ മേഘശ്രീ. സർക്കാർ നിബന്ധനകൾ പ്രകാരം ജില്ലാ ഭരണകൂടം അംഗീകരിച്ച് പുറത്തിറക്കിയ ഗുണഭോക്താക്കളുടെ ഫെയ്സ് ഒന്ന്, ഫേസ് രണ്ട് എ, ഫേസ് രണ്ട്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.