ജില്ലയില്‍ ചൊവ്വാഴ്ച 761 പേര്‍ പനി ബാധിച്ച് വിവിധ ആശുപത്രികളില്‍ ചികിത്സ തേടി. 4 പേര്‍ക്ക് എലിപ്പനി സ്ഥിരീകരിച്ചു. എലിപ്പനി ലക്ഷണങ്ങളോടെ ചികിത്സക്കെത്തിയ ഒരാളുടെ സാമ്പിളും ഡെങ്കിപ്പനി രോഗലക്ഷണങ്ങളോടെ ചികിത്സക്കെത്തിയ 4 പേരുടെ സാമ്പിളുകളും പരിശോധനക്കയച്ചു. 12 പേര്‍ നായയുടെ കടിയേറ്റും വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയിട്ടുണ്ട്.

കുടിക്കാഴ്ച്ച മാറ്റി.
മേപ്പാടി ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് എൻജിനീയറുടെ ഓഫീസിൽ ഓവർസീയർ തസ്തികയിലേക്ക് ജൂലൈ 14 ന് രാവിലെ 11 ന് നടത്താനിരുന്ന കുടിക്കാഴ്ച്ച മാറ്റിയതായി ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. പുതുക്കിയ തിയ്യതി പിന്നീട് അറിയിക്കും.