ജില്ലയില്‍ കാലവര്‍ഷം ശക്തി പ്രാപിച്ച സാഹചര്യത്തില്‍ മൂപ്പൈനാട് ഗ്രാമപഞ്ചായത്തില്‍ കണ്‍ട്രോള്‍ റൂം തുറന്നു. അപകട സാഹചര്യങ്ങളില്‍ അതാത് വാര്‍ഡ് മെമ്പര്‍മാരെയോ, അശാവര്‍ക്കര്‍മാരെയോ വാര്‍ഡ്തല ആര്‍.ആര്‍.ടി അംഗങ്ങളെയോ ബന്ധപ്പെടാം. കണ്‍ട്രോള്‍ റൂം നമ്പറുകള്‍: 04936 217499, 9946931399, 9495016402, 9946914947.

വൈദ്യുതി മുടങ്ങും
വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കാപ്പുംകുന്ന് – പിള്ളേരി റോഡ്, പാതിരിച്ചാല്‍ – 7/4 റോഡ് പ്രദേശങ്ങളില്‍ നാളെ(സെപ്റ്റംബര്‍ 12) രാവിലെ 8.30 മുതല്‍ വൈകിട്ട് അഞ്ച് വരെ വൈദ്യുതി വിതരണം ഭാഗികമായി മുടങ്ങും.