മാനന്തവാടി :മാനന്തവാടി നഗരസഭ കൃഷിഭവൻ ആഭിമുഖ്യത്തിൽ ഞാറ്റുവേല ചന്ത സംഘടിപ്പിച്ചു. വൈസ് ചെയർപേഴ്സൺ ജേക്കബ് സെബാസ്റ്റ്യൻ കുരുമുളക് വള്ളി, പച്ചക്കറി വിത്ത്, എന്നിവയുടെ വിതരണോദ്‌ഘാടനം നിർവഹിച്ചു.സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ലേഖ രാജീവൻ ആധ്യക്ഷത വഹിച്ചു.കൃഷി ഓഫീസർ ആര്യ കെഎസ്
പദ്ധതി വിശദീകരിച്ചു.ചടങ്ങിൽ കൗൺസിലർമാരായ വിപിൻ വേണുഗോപാൽ, പിവി മൂസ,അശോകൻ കോയിലെരി, നഗരസഭ സെക്രട്ടറി സന്തോഷ് മാമ്പള്ളിൽ എന്നിവർ സംസാരിച്ചു.കർഷകർ, കൃഷി ഉദ്യോഗസ്ഥർ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.

ഈ ഓറഞ്ച് പൂച്ച അപകടകാരിയെന്ന് കേരള പോലീസ്
സോഷ്യല്‍ മീഡിയയിലെ ഒരു ഓറഞ്ച് എഐ പൂച്ചയാണ് ഇപ്പോള്‍ ചര്‍ച്ച. പലതരം ചെപ്പടി വിദ്യകള്‍ കൈവശമുള്ള ഈ ഓറഞ്ച് പൂച്ചയുടെ വീഡിയോ കാണാത്തവര്‍ വളരെ വിരളമാണ്. എന്നാല്‍ ഇവനാളത്ര ശരിയല്ലായെന്ന് പറഞ്ഞാലോ… പൂച്ചയുണ്ട് സൂക്ഷിക്കുക