ചെളിയിൽ കാൽപന്തു കളിയുടെ ആവേശം

സ്പ്ലാഷ് 23 മഴമഹോത്സവത്തിൻ്റെ ഭാഗമായ മഡ് ഫെസ്റ്റിൻ്റെ രണ്ടാം ദിനത്തിൽ ബത്തേരി സപ്ത റിസോർട്ട് വയലിൽ നടന്ന ബത്തേരി താലൂക്ക് തല മഡ് ഫുട്ബോൾ ടൂർണ്ണമെൻ്റിൽ വൻ ടീമുകളുടെ പങ്കാളിത്തം. മഡ് ഫെസ്റ്റിൻ്റെ ‘
രണ്ടാം ദിനമായ വ്യാഴാഴ്ച 16 ടീമുകളാണ് മത്സരിച്ചത്.

മഡ് ഫെസ്റ്റിൻ്റെ ഭാഗമായ മഡ് ഫുട്ബോളിൻ്റെ താലൂക്ക് തല മത്സരങ്ങളാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്.

ഏഴാം തിയതി വൈത്തിരി താലൂക്ക് തല മത്സരം കാക്കവയലിൽ നടക്കും.

ശനിയാഴ്ച സർക്കാർ വകുപ്പുകൾ, മാധ്യമ പ്രവർത്തകർ, വയനാട് ടൂറിസം ഓർഗനൈസേഷൻ എന്നിവർ ചേർന്നുള്ള സൗഹൃദ മത്സരം കാക്കവയലിൽ നടക്കും.

ഒമ്പതാം തിയതി രാവിലെ ഒമ്പത് മണി മുതൽ കാക്കവയലിൽ മഡ് ഫുട്ബോൾ സംസ്ഥാന തല മത്സരം നടക്കും. മൂന്ന് മണിക്ക് ചെളിയിൽ വടംവലി മത്സരവും പത്താം തിയതി ബത്തേരി സപ്ത റിസോർട്ടിന് സമീപം വൈകുന്നേരം നാല് മണിക്ക് അമ്പെയ്ത്ത് പ്രദർശന മത്സരവും നടക്കും .

ജൂലൈ 13-ന് രാവിലെ 10 മണി മുതൽ പെരുന്തട്ടയിൽ എം.ടി.ബി. മത്സരങ്ങളും 14-ന് കർലാട് തടാകത്തിൽ കയാക്കിംഗ് മത്സരവും ഉണ്ടാകും.. 14-ന് നടക്കുന്ന ഡെസ്റ്റിനേഷൻ റൈഡിന് ശേഷം മ്യൂസിക് ഷോ നടക്കും.

ബത്തേരി സപ്ത റിസോർട്ട് വയലിൽ നടന്ന
ബത്തേരി
താലൂക്ക് തല മഡ് ഫുട്ബോൾ മത്സരങ്ങൾ ബത്തേരി നഗരസഭാ ചെയർപേഴ്സൺ ടി.കെ. രമേശ് ഉദ്ഘാടനം ചെയ്തു.
ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ ടി.വി. പ്രഭാത്
അധ്യക്ഷത വഹിച്ചു.
വയനാട് ഡി.ടി.പി.സി.സെക്രട്ടറി കെ.ജി.അജീഷ്,
വയനാട് ടൂറിസം ഓർഗനൈസേഷൻ
ജനറൽ സെക്രട്ടറി സി.പി.ഷൈലേഷ്,
ഔട്ട് ഡോർ ഇവൻ്റസ് കോഡിനേറ്റർ പ്രദീപ് മൂർത്തി,
വയനാട് ടൂറിസം ഓർഗനൈസേഷൻ വൈസ് പ്രസിഡണ്ട് സി.സി. അഷ്റഫ് ,
ജോയിൻ്റ് സെക്രട്ടറി ബിജു തോമസ്,
ട്രഷർ പി.എൻ.ബാബു വൈദ്യർ,

ടൂറിസം ഇൻഫർമേഷൻ ഓഫീസർ മുഹമ്മദ് സലിം തുടങ്ങിയവർ സംസാരിച്ചു.

മത്സരത്തിൽ പങ്കെടുത്ത എല്ലാവർക്കും ആരോഗ്യ ഗ്രൂപ്പ് ഓഫ് ക്ലിനിക്സ് ആൻ്റ് ഹോസ്പിറ്റലിൻ്റെ നേതൃത്വത്തിൽ മെഡിക്കൽ സഹായം ഏർപ്പെടുത്തിയിട്ടുണ്ട്. കൈനാട്ടി ബ്രാഞ്ച് മാനേജർ ജ്യോതിഷ് പോളിൻ്റെയും മാനേജർ അഭിലാഷ് ഡേവിഡിൻ്റെയും നേതൃത്വത്തിൽ എലിപ്പനി പ്രതിരോധ ഗുളികകളും വിതരണം ചെയ്തു.

മൺസൂൺകാല വിനോദ സഞ്ചാരം ജില്ലയിൽ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ടൂറിസം വകുപ്പിന്റെ സഹകരണത്തോടെ വയനാട് ടൂറിസം ഓർഗനൈസേഷൻ നടത്തിവരുന്ന സ്പ്ലാഷ് മഴ മഹോത്സവം ജില്ലയിൽ ജനകീയമാക്കുന്നതിനായി ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ വയനാട് മഡ് ഫെസ്റ്റ്-2023 സംഘടിപ്പിക്കുന്നത്.

ഇന്ത്യ ടൂറിസം, കേരള ടൂറിസം, ജില്ലാ സ്പോർട്സ് കൗൺസിൽ, മഡ്ഡി ബൂട്ട്സ് വെക്കേഷൻസ് എന്നിവരുടെ സഹകരണത്തോടെ ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ ജൂലൈ 5 മുതൽ 15 വരെയാണ് വയനാട് ജില്ലയിലെ മൂന്ന് താലൂക്കുകളിലെ വിവിധ കേന്ദ്രങ്ങളിലും വയനാട് മഡ് ഫെസ്റ്റ് സംഘടിപ്പിക്കുന്നത്.

പൊഴുതന ഗ്രാമപഞ്ചായത്തിലെ വിവിധ പദ്ധതികളുടെ നിർമ്മാണോദ്ഘാടനം മന്ത്രി വി. അബ്ദുറഹിമാൻ നിർവഹിച്ചു.

ജില്ലയിലെ കായിക മേഖല ശക്തിപെടുത്താൻ സംസ്ഥാന സർക്കാർ നിരവധി പദ്ധതികൾ നടപ്പാക്കിയതായി കായിക വകുപ്പ് മന്ത്രി വി.അബ്ദുറഹിമാൻ. സുന്ധഗിരി പുനരധിവാസ മേഖലയിലെ പ്രൈമറി ഹെൽത്ത് സെന്റർ, സബ് സെന്റർ, സാംസ്കാരിക നിലയം എന്നിവയുടെ നിർമ്മാണ

അപകടകരമായി ബസ് ഓടിക്കുന്ന കെഎസ്ആർടിസി ഡ്രൈവറെ പിരിച്ചുവിടണം: ഡിവൈഎഫ്ഐ

തിരുനെല്ലി: യാത്രക്കാരുടെ ജീവൻ പണയംവെച്ച് നിരന്തരം അപകടകരമായി ബസ് ഓടിക്കുന്നുവെന്ന് ആരോപിച്ച് മാനന്തവാടി-കുട്ട റൂട്ടിലെ കെഎസ്ആർടിസി ഡ്രൈവർ സുനിമോനെ സർവീസിൽ നിന്ന് പിരിച്ചുവിടണമെന്ന് ഡിവൈഎഫ്ഐ ആവശ്യപ്പെട്ടു.മറ്റ് വാഹനങ്ങൾക്ക് നേരെ ബസ് ഓടിച്ച് പ്രകോപനം സൃഷ്ടിക്കുക,

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്.

ഗ്രാമിന് 50 രൂപയും പവന് 400 രൂപയുമാണ് ഇന്നത്തെ കുറവ്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില ഇന്ന് 11,185 രൂപയായി.ഒരു പവന്‍ 89,480 രൂപയും. വെള്ളിവിലയില്‍ ഇന്ന് മാറ്റമില്ല.ലൈറ്റ് വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന

മീനങ്ങാടിയിൽ വീട് കുത്തിത്തുറന്ന് മോഷണം; 12 പവൻ സ്വർണവും പണവും കവർന്നു.

മീനങ്ങാടി: ചണ്ണാളിയിൽ വീട് കുത്തിത്തുറന്ന് 12 പവൻ സ്വർണവും പണവും കവർന്നു. പടാളിയിൽ റിയാസിന്റെ വീട്ടിലാണ് ഇന്നലെ രാത്രി മോഷണം നടന്നത്. വിവരമറിഞ്ഞ് മീനങ്ങാടി പോലീസും ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ദ്ധരും സ്ഥലത്തെത്തി പരിശോധന

അനുമോദന യോഗം നടത്തി

പടിഞ്ഞാറത്തറ ഗവ: ഹയർ സെക്കണ്ടറി സ്കൂളിൻ്റെ അടിസ്ഥാന സൗകര്യ വികസനത്തിനും , വിജയ ശതമാനം വർദ്ധിപ്പിക്കുന്നതനും മികച്ച സഹകരണവും, പിന്തുണയും നല്കിയ വയനാട് ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ എം

ഇടവേളക്ക് ശേഷം കേരളത്തിൽ മഴ; ഇന്ന് മുതൽ 3 ദിവസം ഇടിമിന്നലോടെ മഴയെത്തും, നാളെ മുതൽ ശക്തമായ മഴ, യെല്ലോ അല‍ർട്ട്

ഒരിടവേളക്ക് ശേഷം കേരളത്തിൽ അടുത്ത അ‌ഞ്ചുദിവസം മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്ന് മുതൽ പത്താം തീയതി വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. എട്ടാം

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.