സുല്‍ത്താന്‍ ബത്തേരി താലൂക്കിലെ നൂല്‍പ്പുഴ പുഴങ്കുനി പണിയ കോളനിയില്‍ നിന്നും 9 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. 26 പേരെയാണ് കല്ലൂര്‍ ജി.എച്ച്.എസിലെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റിപ്പാര്‍പ്പിച്ചത്. ദുരിതാശ്വാസ ക്യാമ്പായി പ്രവര്‍ത്തിക്കുന്ന കല്ലൂര്‍ ജി.എച്ച്.എസിലെ ഹയര്‍സെക്കണ്ടറി ഒഴികെയുള്ള ക്ലാസുകള്‍ക്ക് ക്യാമ്പ് അവസാനിക്കുന്നതുവരെ ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു.

മാസ് കമ്മ്യൂണിക്കേഷൻ അധ്യാപക നിയമനം
കൽപ്പറ്റ എൻ.എം.എസ്.എം ഗവ. കോളേജിൽ മാസ് കമ്മ്യൂണിക്കേഷൻ വിഭാഗത്തിൽ അധ്യാപക നിയമനം നടത്തുന്നു. കോളേജ് വിദ്യാഭ്യാസ വകുപ്പ് കോഴിക്കോട് ഉപഡയറക്ടറേറ്റിൽ രജിസ്റ്റർ ചെയ്തിട്ടുള്ള മാസ് കമ്മ്യൂണിക്കേഷൻ/ജേണലിസം വിഷയത്തിൽ ബിരുദാനന്തര ബിരുദവും നെറ്റ്, പിഎച്ച് ഡി