ഉന്നത വിദ്യാഭ്യാസ മേഖലയെ തകർക്കാൻ സർക്കാർ കൂട്ട് നിൽക്കുന്നു: കത്തോലിക്കാ കോൺഗ്രസ് യൂത്ത് കൗൺസിൽ

പനമരം : കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗത്തെ തകർക്കാൻ ശ്രമിക്കുന്നവരെ സംരക്ഷിക്കുന്ന നിലപാടാണ് ഇടതുപക്ഷ സർക്കാർ സ്വീകരിക്കുന്നതെന്ന് കത്തോലിക്ക കോൺഗ്രസ് യൂത്ത് കൗൺസിൽ ആരോപിച്ചു. കഴിഞ്ഞ കുറെ നാളുകളായി കേരളത്തിലെ സർവകലാശാലകളും ഉന്നത വിദ്യാഭ്യാസ രംഗത്തെ സ്ഥാപനങ്ങളും അവ വിതരണം ചെയ്യുന്ന സർട്ടിഫിക്കറ്റുകളും എല്ലാം പൊതുസമൂഹത്തിന്റെ മുൻപിൽ സംശയത്തിന്റെ നിഴലിൽ ആയിരിക്കുകയാണ്. ഈ സാഹചര്യം സൃഷ്ടിച്ചവരെ സംരക്ഷിക്കുന്ന നിലപാടാണ് സംസ്ഥാന സർക്കാർ സ്വീകരിക്കുന്നത്. യോഗ്യരായ വിദ്യാർത്ഥികൾ തൊഴിൽ അന്വേഷിച്ച് നടക്കുകയും തൊഴിൽ സാഹചര്യങ്ങൾ ഇവിടെ സൃഷ്ടിക്കപ്പെടാത്തത് കാരണം വിദേശരാജ്യങ്ങളിലേക്ക് കൂട്ടത്തോടെ പാലായനം ചെയ്യുകയാണ് . അതേസമയം വ്യാജ സർട്ടിഫിക്കറ്റുകൾ ഉണ്ടാക്കിയും വ്യാജ ബിരുദങ്ങൾ സമ്പാദിച്ചും അധികാര കേന്ദ്രങ്ങളുടെ സഹായത്തോടെ അയോഗ്യരായവർ ജോലി നേടിയെടുക്കുകയും ചെയ്യുന്നു. ഇത് പ്രതിഷേധാർഹമാണ്. ഇത്തരക്കാർക്കെതിരെ കർശനമായ നടപടികൾ സ്വീകരിക്കുവാനും മാതൃകാപരമായി ശിക്ഷിക്കുവാനും സർക്കാർ ആർജ്ജവം കാണിക്കണമെന്നും കത്തോലിക്ക കോൺഗ്രസ് യൂത്ത് കൗൺസിൽ മാനന്തവാടി രൂപത നേതൃ സമ്മേളനം ആവശ്യപ്പെട്ടു. രൂപതാ പ്രസിഡൻ്റ് കെ പി സാജു അധ്യക്ഷത വഹിച്ച യോഗം മാനന്തവാടി രൂപത വികാരി ജനറാൾ മോൺ. പോൾ മുണ്ടൊളിക്കൽ ഉദ്ഘാടനം ചെയ്തു. രൂപത ജനറൽ സെക്രട്ടറി സെബാസ്റ്റ്യൻ പുരയ്ക്കൽ സ്വാഗതം ആശംസിച്ച യോഗത്തിൽ ഗ്ലോബൽ യൂത്ത് കൗൺസിൽ കൺവീനർ ട്രീസ ലിസ് സെബാസ്റ്റ്യൻ മുഖ്യ പ്രഭാഷണവും യൂത്ത് കൗൺസിൽ ജനറൽ കോഡിനേറ്റർ സിജോ ഇലന്തൂർ ഗ്ലോബൽ കോഡിനേറ്റർ ജോമോൻ മതിലകത്ത് എന്നിവർ വിഷയാവതരണവും നടത്തി .രൂപതാ യൂത്ത് കൗൺസിൽ ജനറൽ കോർഡിനേറ്ററായി എബിൻ മുട്ടപ്പള്ളിയേയും . കോർഡിനേറ്റർമാരായി നിഥിൻ പുരക്കുടിയിൽ, ജിജോ മംഗലം, സവിജുഅമ്പാറയിൽ,നിഥിൻപതിപ്പളിഎന്നിവരെയുംതിരഞ്ഞെടുത്തു.യോഗത്തിൽ ജോൺസൺ തൊഴുത്തുക്കൽ, തോമസ് പാഴുകാല, ജിജോ മംഗലം, ലൗലി, മാത്യു ചെന്നലോട് എന്നിവർ സംസാരിച്ചു.

അധ്യാപക നിയമനം

കല്‍പ്പറ്റ എന്‍.എം.എസ്.എം ഗവ കോളെജില്‍ മാസ് കമ്മ്യൂണിക്കേഷന്‍ വിഭാഗത്തില്‍ അധ്യാപക നിയമനം നടത്തുന്നു. മാസ് കമ്മ്യൂണിക്കേഷന്‍/ജേര്‍ണലിസം വിഷയത്തില്‍ ബിരുദാനന്തര ബിരുദവും നെറ്റ്, പി.എച്ച്.ഡി യോഗ്യത. കോഴിക്കോട് കോളെജ് വിദ്യാഭ്യാസ വകുപ്പ് ഉപ ഡയറക്ടറേറ്റില്‍ രജിസ്റ്റര്‍

ബിടെക് സ്പോട്ട് അഡ്മിഷൻ

മാനന്തവാടി ഗവ. എൻജിനിയറിങ് കോളേജിൽ ഒഴിവുള്ള ഒന്നാം വർഷ ബിടെക് സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ നടത്തുന്നു. താത്പര്യമുള്ളവർ സെപ്റ്റംബർ 12 രാവിലെ 11നകം സർട്ടിഫിക്കറ്റുകളുടെ അസലുമായി കോളേജിൽ ഹാജരാകണം. മുൻ അലോട്ട്മെന്റുകളിൽ സെൽഫ് ഫിനാൻസിങ്

ജില്ലയിൽ കുട്ടികളിലെ പോഷണക്കുറവ് പരിഹരിക്കാൻ സംയോജിത കർമ്മ പദ്ധതിയൊരുങ്ങുന്നു.

വയനാട് ജില്ലയിൽ കുട്ടികളിലെ പോഷണക്കുറവ് പരിഹരിക്കാൻ ജില്ലാ ഭരണകൂടത്തിന്റെയും ആരോഗ്യ വകുപ്പിന്റെയും ആഭിമുഖ്യത്തിൽ വിവിധ വകുപ്പുകളുടെ സഹകരണത്തോടെ സംയോജിത കർമ്മ പദ്ധതി തയ്യാറാക്കുന്നു. പട്ടിക വർഗ മേഖലക്ക് പ്രാധാന്യം നൽകിക്കൊണ്ടാണ് പദ്ധതി രൂപപ്പെടുത്തുന്നത്. പട്ടിക

കുറുവ ദ്വീപിലെ പ്രവേശന നിയന്ത്രണവും യന്ത്രസഹായത്തോടെ മണ്ണെടുക്കാനുള്ള നിയന്ത്രണവും പിൻവലിച്ചു.

ജില്ലയിൽ മഴ കുറഞ്ഞ സാഹചര്യത്തിൽ കുറുവ ദ്വീപിലേക്കുള്ള പ്രവേശന നിയന്ത്രണവും യന്ത്ര സഹായത്തോടെ മണ്ണെടുക്കാൻ ഏര്‍പ്പെടുത്തിയ നിയന്ത്രണം പിൻവലിച്ച് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്സൺ കൂടിയായ ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ ഉത്തരവിട്ടു. കുറുവ

മെഡിക്കൽ കോളേജിൽ ഗ്രീൻ സോൺ സംവിധാനം വിപുലീകരിച്ചു.

മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തോട് ചേർന്നുള്ള ഗ്രീൻ സോണിൽ കൂടുതൽ സൗകര്യങ്ങൾ ഒരുക്കിയതായി  താലൂക്ക് തല വികസന സമിതി യോഗത്തിൽ ആശുപത്രി അധികൃതർ അറിയിച്ചു. മെഡിക്കൽ കോളേജിൽ സായാഹ്ന ഒ.പി ഇല്ലാത്ത സാഹചര്യത്തിൽ

വനിത ഹോസ്റ്റൽ വാർഡൻ നിയമനം

കൽപ്പറ്റ കെ.എം.എം. ഗവ. ഐ.ടി.ഐ വനിത ഹോസ്റ്റലിൽ ദിവസവേതനാടിസ്ഥാനത്തിൽ വാർഡൻ നിയമനം നടത്തുന്നു. തദ്ദേശവാസികൾക്ക് മുൻഗണന ലഭിക്കും. താത്പ്പര്യമുളള വനിതകൾ സെപ്റ്റംബർ 15 രാവിലെ 11ന് ഐ.ടി.ഐയിൽ നടത്തുന്ന കൂടികാഴ്ച്ചയിൽ പങ്കെടുക്കണം. ഫോൺ- 04936

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.

Leave a Reply

Your email address will not be published. Required fields are marked *