കല്‍പ്പറ്റ ജനറല്‍ ആശുപത്രിയില്‍ പെയിന്‍ ആന്റ് പാലിയേറ്റീവ് പ്രൈമറി, സെക്കണ്ടറി യൂണിറ്റുകളിലേക്ക് നഗരസഭാ പരിധിയില്‍ വരുന്ന സ്ഥലങ്ങളില്‍ സന്ദര്‍ശനം നടത്തി പരിചരണം നല്‍കുന്നതിന് ജീവനക്കാരെയും, പരിശോധന സംവിധാനങ്ങളും മരുന്നും ഉള്‍പ്പടെ കൊണ്ട് പോകുന്നതിന് 1300 സിസിയില്‍ കൂടുതലുള്ള 7 സീറ്റുള്ള ടൂറിസ്റ്റ് ടാക്സി പെര്‍മിറ്റുള്ള 2 വാഹനങ്ങള്‍ വാടകയ്ക്ക് ലഭ്യമാക്കുന്നതിന് അംഗീകൃത ഏജന്‍സികളില്‍ നിന്നും വാഹന ഉടമകളില്‍ നിന്നും ടെണ്ടര്‍ ക്ഷണിച്ചു. ജൂലൈ 19 ന് രാവിലെ 10 നകം ടെണ്ടര്‍ ലഭിക്കണം. ഫോണ്‍: 04936 206768.

നിപയുമായി ബന്ധപ്പെട്ട് വ്യാജ പ്രചാരണങ്ങൾ നടക്കുന്നുണ്ട്, ഇത് സൈബർ പൊലീസിന് കൈമാറും: മന്ത്രി വീണ ജോർജ്ജ്
മലപ്പുറം: നിപയുമായി ബന്ധപ്പെട്ട് വ്യാജ പ്രചാരണങ്ങൾ നടക്കുന്നുണ്ടെന്നും ഇത് സൈബർ പൊലീസിന് കൈമാറുമെന്നും ആരോഗ്യ മന്ത്രി വീണ ജോർജ്ജ്. രണ്ട് ജില്ലകളിലും ഒരേ സമയം നിപ റിപ്പോർട്ട് ചെയ്യുന്നത് ഇത് ആദ്യമാണ്. 252 പേർ