2021ലെ സംസ്ഥാന സര്‍ക്കാര്‍ അവധികള്‍ വ്യക്തമാക്കുന്ന സര്‍ക്കുലര്‍ പുറത്തിറങ്ങി.

തിരുവനന്തപുരം: 2021ലെ സംസ്ഥാന സര്‍ക്കാര്‍ അവധികള്‍ വ്യക്തമാക്കുന്ന സര്‍ക്കുലര്‍ പുറത്തിറങ്ങി. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ബാധകമാകുന്ന 22 അവധികളാണ് അടുത്ത വര്‍ഷമുള്ളത്. ജനുവരി രണ്ടിന് മന്നം ജയന്തിയോടെയാണ് 2021ലെ തുടങ്ങുന്നത്. ജനുവരി 26 റിപ്പബ്ലിക് ദിനം, മാര്‍ച്ച്‌ 11 ശിവരാത്രി, ഏപ്രില്‍ ഒന്നിന് പെസഹ വ്യാഴം, രണ്ടിന് ദുഖവെള്ളിഏപ്രില്‍ 14ന് വിഷു എന്നിവയാണ് തുടര്‍ന്നുവരുന്ന അവധികള്‍.

മെയ് ദിനം, മെയ് 13ന് ഇദുല്‍ ഫിത്തര്‍, ജൂലൈ 20ന് ബക്രിദ്, ഓഗസ്റ്റ് 19ന് മുഹറം, ഓഗസ്റ്റ് 20ന് ഒന്നാം ഓണം, 21ന് രണ്ടാം ഓണം, 23ന് നാലാം ഓണം/ശ്രീനാരായണഗുരു ജയന്തി, 28ന് അയ്യന്‍കാളി ജയന്തി, ഓഗസ്റ്റ് 30ന് ശ്രീകൃഷ്ണജയന്തി എന്നിവയാണ് തുടര്‍ന്നുള്ള അവധികള്‍.സെപ്റ്റംബര്‍ 21ന് ശ്രീനാരായണഗുരു സമാധി, ഒക്ടോബര്‍ രണ്ട് ഗാന്ധി ജയന്തി, ഒക്ടോബര്‍ 14 മഹാനവമി, 15ന് വിജയദശമി, ഒക്ടോബര്‍ 19ന് മിലാദി ഷെരീഫ്, നവംബര്‍ 11ന് ദീപാവലി, ഡിസംബര്‍ 25 ക്രിസ്മസ് എന്നിവയാണ് മറ്റ് അവധികള്‍.

സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ലഭിക്കേണ്ട നാല് അവധികള്‍ ഇത്തവണ ഞായറാഴ്ചയാണ് വരുന്നത്. ഈസ്റ്ററിന് പുറമെ ഓഗസ്റ്റ് എട്ടിന് കര്‍ക്കിടക വാവ്, ഓഗസ്റ്റ് 15ന് സ്വാതന്ത്ര്യദിനം, ഓഗസ്റ്റ് 22ന് മൂന്നാം ഓണം എന്നിവയാണ് ഞായറാഴ്ച.

മൂന്നു സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവിലുണ്ട്. മാര്‍ച്ച്‌ 12ന് അയ്യാ വൈകുണ്ഠ സ്വാമി ജയന്തി ദിനത്തില്‍ സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാരും അധ്യാപകരുമായ നാടാര്‍ സമുദായ അംഗങ്ങള്‍ക്ക് അവധിയെടുക്കാം. ഓഗസ്റ്റ് 22ന് ആവണി അവിട്ടം ദിനത്തില്‍ ബ്രാഹ്മണ സമുദായത്തില്‍പ്പെട്ടവര്‍ക്ക് നിയന്ത്രിത അവധിയുണ്ട്. സെപ്റ്റംബര്‍ ഒമ്ബത് വിശ്വകര്‍മ്മ ദിനത്തില്‍ വിശ്വകര്‍മ്മ സമുദായത്തില്‍പ്പെട്ട ജീവനക്കാര്‍ക്ക് അവധിയായിരിക്കും. ഇതുകൂടാതെ ബാങ്ക് ജീവനക്കാരുടെ അവധി ദിനങ്ങളും സര്‍ക്കുലറില്‍.

ലക്ഷ്യം തദ്ദേശ തെരഞ്ഞെടുപ്പ്, വാർഡൊന്നിന് 60,000 രൂപ; നേരത്തെ തന്നെ പിരിവിനിറങ്ങാൻ തയാറെടുത്ത് കോൺഗ്രസ്

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുകൊണ്ട് നേരത്തെ തന്നെ പിരിവിനിറങ്ങാൻ തയാറെടുത്ത് കോൺഗ്രസ്. വാർഡൊന്നിന് 60,000 രൂപ പിരിച്ചെടുക്കാനാണ് ലക്ഷ്യമിടുന്നത്. മണ്ഡലം പ്രസിഡന്റും വാർഡ് പ്രസിഡന്റും ചേർന്ന് ആരംഭിക്കുന്ന സംയുക്ത അക്കൗണ്ടിലാണ് തുക സൂക്ഷിക്കേണ്ടത്. ഇതിൽ

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കോളടിച്ചു; 4,500 രൂപ ഓണം ബോണസ്, അഡ്വാന്‍സായി 20,000 രൂപയും അനുവദിക്കും

ഓണം പ്രമാണിച്ച് സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കുമുള്ള ബോണസ് 500 രൂപ വര്‍ധിപ്പിച്ചു. ഇത്തവണ 4500 രൂപയാണ് ബോണസായി സർക്കാർ ജീവനക്കാർക്ക് ലഭിക്കുക. ബോണസിന് അര്‍ഹത ഇല്ലാത്തവര്‍ക്കുള്ള പ്രത്യേക ഉത്സവബത്ത 2750 രൂപയില്‍ നിന്നും 3000

‘വി ഡി സതീശന്റെ ഞെട്ടുന്ന വാര്‍ത്തയില്‍ സിപിഐഎമ്മിന് ഒരു ഭയവും ഇല്ല’; എം വി ഗോവിന്ദൻ

ഇടുക്കി: പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ സിപിഐഎമ്മിന് നല്‍കിയ മുന്നറിയിപ്പിനെ കുറിച്ച് അറിയില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. സൈബര്‍ അറ്റാക്കുകള്‍ ആര് നടത്തുന്നതും ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. വി

ഉത്തരവിട്ട എനിക്ക് തന്നെ തന്നല്ലോ..’ പ്ലാസ്റ്റിക് ബൊക്കെ സ്വീകരിക്കാതെ മന്ത്രി MB രാജേഷ്

തനിക്ക് പ്ലാസ്റ്റിക് ബൊക്കെ നൽകിയതിൽ വേദിയിൽ തന്നെ വിമർശിച്ച് തദ്ദേശ വകുപ്പ് മന്ത്രി എം ബി രാജേഷ്. ഹരിത പ്രോട്ടോകോൾ സർക്കുലർ പാലിക്കാത്തതിലാണ് വിമർശനം . പാലക്കാട് കുത്തന്നൂർ ഗ്രാമപഞ്ചായത്തിലെ ഭരണസമിതി സംഘടിപ്പിച്ച പരിപാടിക്കിടയായിരുന്നു

‘ഓണം ഇതരമതസ്ഥരുടേത്’; സ്‌കൂളില്‍ ആഘോഷം വേണ്ടെന്ന ശബ്ദസന്ദേശത്തില്‍ കേസ്; അധ്യാപികയെ തള്ളി സ്‌കൂൾ

തൃശ്ശൂര്‍: സ്‌കൂളില്‍ ഓണം ആഘോഷിക്കേണ്ടതില്ലെന്ന് രക്ഷിതാക്കള്‍ക്ക് ശബ്ദ സന്ദേശം അയച്ച അധ്യാപികയ്‌ക്കെതിരെ കേസ്. തൃശ്ശൂര്‍ കടവല്ലൂര്‍ സിറാജുല്‍ ഉലൂം സ്‌കൂളിലെ അധ്യാപികയ്‌ക്കെതിരെയാണ് കുന്നംകുളം പൊലീസ് കേസെടുത്തത്. ഡിവൈഎഫ്‌ഐയുടെ പരാതിയിലാണ് നടപടി. ഓണം ഇതരമതസ്ഥരുടെ ആഘോഷമാണെന്നും

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ അംബേദ്കര്‍ ചേമ്പിലോട്, മൈലാടുംകുന്ന്, നാരോക്കടവ്, മല്ലിശ്ശേരി കുന്ന്, അത്തികൊല്ലി പ്രദേശങ്ങളില്‍ നാളെ (ഓഗസ്റ്റ് 27) രാവിലെ 8.30 മുതല്‍ വൈകിട്ട് അഞ്ച് വരെ വൈദ്യുതി വിതരണം മുടങ്ങും.

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.