കാവുംമന്ദം: മകളുടെ വിവാഹത്തിന്റെ സന്തോഷം ഒരു കിടപ്പ് രോഗിക്ക് ടെലിവിഷന്‍ നല്കി പങ്കുവെക്കുകയാണ് ആരോഗ്യ പ്രവര്‍ത്തകയായ അന്നമ്മ തോമസും ഭര്‍ത്താവ് പുരക്കല്‍ തോമസും. ഗോത്ര വിഭാഗത്തില്‍പ്പെട്ട കിടപ്പ് രോഗിക്ക് വീട്ടിൽ ഉണ്ടായിരുന്ന ടെലിവിഷന്‍ കാലപ്പഴക്കം കൊണ്ട് കേടായത് പാലിയേറ്റീവ് പ്രവര്‍ത്തകരുടെ ശ്രദ്ധയില്‍ പെട്ടത് സൂചിപ്പിച്ചപ്പോള്‍ വലിയ സന്തോഷത്തോടെ ഈ കാര്യം ഇവര്‍ ഏറ്റെടുക്കുകയായിരുന്നു. അന്നമ്മ തോമസില്‍ നിന്നും പാലിയേറ്റീവ് കമ്മ്യൂണിറ്റി നഴ്സ് ബീന അജു ടെലിവിഷന്‍ സെറ്റ് ഏറ്റുവാങ്ങി. തരിയോട് സെക്കണ്ടറി പെയിന്‍ & പാലിയേറ്റീവ് പ്രസിഡന്റ് ഷമീം പാറക്കണ്ടി, ആശാ വര്‍ക്കര്‍ സുജാത തുടങ്ങിയവര്‍ സംബന്ധിച്ചു. കാവുംമന്ദം സ്വദേശികളായ അന്നമ്മ-തോമസ് ദമ്പതികളുടെ മകന് അമല്‍ തോമസും അശ്വതി അഗസ്റ്റിനുമായുള്ള വിവാഹം കഴിഞ്ഞ ദിവസമാണ് നടന്നത്.

ഡിജിറ്റല്‍ സാക്ഷരതയിലൂടെ സംസ്ഥാനം ഡിജിറ്റല്‍ യുഗത്തിലേക്ക്: മന്ത്രി ഒ ആര് കേളു
സ്മാര്‍ട്ട് ഓഫീസ് മാനേജ്മെന്റ് & ഡിജിറ്റല്‍ സ്കില്‍സ് കോഴ്സ് സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ചു. സംസ്ഥാനത്തെ ഗ്രാമീണ മേഖലയുള്‍പ്പെടെ ഡിജിറ്റല്‍ യുഗത്തിലേക്ക് കടക്കുകയാണെന്നും ഏല്ലാവരെയും ഡിജിറ്റല്‍ സാക്ഷരരാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ സാക്ഷരത മിഷന് മുഖേന പ്രത്യേക