തലമുടിയുടെ ആരോഗ്യത്തിന് കറിവേപ്പില ഇങ്ങനെ ഉപയോഗിക്കാം..

മലയാളികളുടെ പാചകത്തില്‍ ഒഴിച്ച് കൂടാന്‍ ആകാത്ത ഒന്നാണ് കറിവേപ്പില. എല്ലാ വീടുകളിലും പൊതുവെ കറിവേപ്പില മരവും ഉണ്ടാകും. ഭക്ഷണത്തിന് രുചിയും മണവും നല്‍കുന്ന കറിവേപ്പില ആരോഗ്യത്തിന് ഏറെ നല്ലതാണ്.
അതുകൊണ്ടു തന്നെയാണ് ഭക്ഷണത്തില്‍ എന്നും കറിവേപ്പില ഇടം പിടിച്ചിരിക്കുന്നതും. കറിവേപ്പിലയിൽ വിറ്റാമിൻ സി, വിറ്റാമിൻ ബി, പ്രോട്ടീനുകൾ, ആന്റിഓക്‌സിഡന്റുകൾ എന്നിവ അടങ്ങിയിട്ടുണ്ട്. ഇവയെല്ലാം തലയോട്ടിയിലെ രക്തക്കുഴലുകളിൽ ആരോഗ്യകരമായ രക്തചംക്രമണം പ്രോത്സാഹിപ്പിക്കുന്നതിനും സഹായിക്കുന്നു.

ദഹന സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാണ് കറിവേപ്പില. വയറിളക്കം, മലബന്ധം തുടങ്ങിയ ഉദര രോഗങ്ങൾക്കും കറിവേപ്പില വളരെ ഫലപ്രദമാണ്. തലമുടി കൊഴിച്ചിലും താരനും അകറ്റാനും തലമുടിയുടെ ആരോഗ്യത്തിനും ഏറെ ഗുണകരമാണ് ഒന്നാണ് കറിവേപ്പില.

കറിവേപ്പിലയിൽ വിറ്റാമിൻ സി, ഫോസ്ഫറസ്, അയേൺ, കാത്സ്യം എന്നിവ ധാരാളമുണ്ട്. ഇത് തലമുടി കൊഴിച്ചിൽ തടയുന്നു. ഇതിനായി രണ്ട് ടീസ്പൂൺ കറിവേപ്പില പേസ്റ്റ് രണ്ട് ടീസ്പൂൺ തൈരില്‍ മിക്സ് ചെയ്ത് തലയിൽ പുരട്ടുക. 15 മിനിറ്റിന് ശേഷം ഷാംപൂ ഉപയോഗിച്ച് കഴുകി കളയാം. കറിവേപ്പിലയോടൊപ്പം നെല്ലിക്ക ചേര്‍ക്കുന്നതും തലമുടി കൊഴിച്ചില്‍ മാറാന്‍ സഹായിക്കും.

ഇതിനായി രണ്ട് നെല്ലിക്ക കുരുകളഞ്ഞ ശേഷം അഞ്ചോ ആറോ കറിവേപ്പില ചേർത്ത് നന്നായി അരച്ചെടുക്കുക. ഇനി ഈ മിശ്രിതം തലയോട്ടിയിൽ നന്നായി തേച്ചുപിടിപ്പിക്കുക. ഉണങ്ങിയതിനു ശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകാം.

അതുപോലെ തന്നെ, ഒരു പാത്രത്തിൽ കുറച്ച് വെളിച്ചെണ്ണ എടുത്ത ശേഷം അതിൽ ഒരു പിടി കറിവേപ്പില കൂടി ചേർക്കാം. ശേഷം ചെറുതായിട്ട് ഒന്ന് ചൂടാക്കുക. തണുക്കാൻ അനുവദിച്ച ശേഷം ശുദ്ധമായ ഒരു കുപ്പിയിൽ അടച്ചു സൂക്ഷിക്കുക. ഈ എണ്ണ പതിവായി ഉപയോഗിക്കുന്നത് തലമുടി കൊഴിച്ചില്‍ തടയാനും തലമുടി വളരാനും സഹായിക്കും.

ദഹന സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാണ് കറിവേപ്പില. വയറിളക്കം, മലബന്ധം തുടങ്ങിയ ഉദര രോഗങ്ങൾക്കും കറിവേപ്പില വളരെ ഫലപ്രദമാണ്. തലമുടി കൊഴിച്ചിലും താരനും അകറ്റാനും തലമുടിയുടെ ആരോഗ്യത്തിനും ഏറെ ഗുണകരമാണ് ഒന്നാണ് കറിവേപ്പില.

ബേക്കേഴ്‌സ് അസോസിയേഷന്റെ പ്രവർത്തനങ്ങൾ മാതൃകാപരം: ജുനൈദ് കൈപ്പാണി

വെള്ളമുണ്ട: പൊതുജനതാല്പര്യം പരിഗണിച്ച്‌ ബേക്കറി വിഭവങ്ങളിൽ കൃത്രിമ നിറങ്ങൾക്ക് പകരം പ്രകൃതിദത്ത നിറങ്ങൾ പ്രോത്സാഹിപ്പിക്കുന്ന ബേക്കേഴ്‌സ് അസോസിയേഷൻ കേരള (ബേക്ക്) യുടെ സമീപനം മാതൃകാപരമാണെന്ന് വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ

യുവതിയുടെ സ്വകാര്യ ചിത്രങ്ങൾ പ്രചരിപ്പിച്ചയാളെ ഒഡീഷയിലെത്തി പിടികൂടി വയനാട് സൈബർ പോലീസ്.

കൽപ്പറ്റ: വ്യാജ ഇൻസ്റ്റാഗ്രാം അക്കൌണ്ടുകളലൂടെ യുവതിയുടെ സ്വകാര്യ ചിത്രങ്ങൾ പ്രചരിപ്പിച്ചയാളെ ഒഡീഷയിലെത്തി പിടികൂടി വയനാട് സൈബർ പോലീസ്. സുപർനപൂർ ജില്ലയിലെ ലച്ചിപൂർ, ബുർസാപള്ളി സ്വദേശിയായ രഞ്ചൻ മാലിക് (27) നെയാണ് സൈബർ ക്രൈം പോലീസ്

കർഷക ദിനാചാരണം സംഘടിപ്പിച്ചു

ഒയിസ്ക കൽപ്പറ്റ ചാപ്റ്ററിന്റെ നേതൃത്വത്തിൽ കർഷക ദിനം ആചരിച്ചു. ജില്ലാ ചാപ്റ്റർ സെക്രട്ടറി അഡ്വ. അബ്ദുറഹ്മാൻ കാതിരി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ വച്ച് മികച്ച വൈവിധ്യ കർഷകൻ ആയ ബേബി മാത്യു കൊട്ടാരക്കുന്നേലിനെ ആദരിച്ചു.

വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി

നടവയൽ കാറ്റാടിക്കവല തെല്ലിയാങ്കൽ ഋഷികേശ് (14) നെയാണ് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ദിൽഷാദ്, ചിത്ര ദമ്പതികളുടെ മകനാണ്. നടവയൽ സെന്റ് തോമസ് ഹയർ സെക്കണ്ടറി സ്‌കൂൾ വിദ്യാർത്ഥിയാണ്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ബത്തേരി

ശരീരത്തില്‍ യൂറിക് ആസിഡ് കൂടിയതിന്‍റെ പ്രധാനപ്പെട്ട ലക്ഷണങ്ങള്‍*

ശരീരത്തില്‍ യൂറിക് ആസിഡ് അധികമാകുമ്പോൾ അവ സന്ധികളില്‍ അടിഞ്ഞു കൂടി പല ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകാം. ഗൗട്ട്, വൃക്കയിലെ കല്ല് തുടങ്ങി പല പ്രശ്നങ്ങള്‍ക്കും ഇത് വഴിവയ്ക്കും. യൂറിക് ആസിഡ് കൂടുമ്പോള്‍ ശരീരം കാണിക്കുന്ന

കുറഞ്ഞ ചെലവില്‍ ഉയര്‍ന്ന സൗകര്യങ്ങള്‍; വരുന്നു അമൃത് ഭാരത് എക്‌സ്പ്രസ് 3.0

ഇന്ത്യന്‍ റെയില്‍വേ മാറ്റങ്ങളുടെ പാതയിലാണ്. ഇത്തവണ അമൃത് ഭാരത് എക്‌സ്പ്രസ് 3.0 എന്ന ആശയവുമായാണ് റെയില്‍വേ മുന്നോട്ടുവരുന്നത്. അമൃത് ഭാരത് എക്‌സ്പ്രസ് ട്രെയിനിന്റെ ആദ്യ രണ്ട് പതിപ്പുകളും വിജയകരമായതിന്റെ പശ്ഛാത്തലത്തിലാണ് പുതിയ മോഡല്‍ പരിശോധിച്ച്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.