കൽപ്പറ്റ: കേരള പ്രിന്റേഴ്സ് അസോസിയേഷൻ വയനാട് ജില്ലാ സമ്മേളനം കൽപ്പറ്റ കോസ്മോ പൊളിറ്റൻ ക്ലബ്ബിൽ വെച്ച് നടന്നു. അച്ചടി വ്യവസായം വലിയ പ്രതിസന്ധി നേരിടുകയാണെന്നും ഓഫീസ് പോലുമില്ലാതെയുള്ള അനധികൃത പ്രിന്റിംഗ് ഏജൻസികളെ നിയന്ത്രിക്കക, വർദ്ധിപ്പിച്ച ലൈസൻസ് ഫീസ് പിൻവലിക്കുക, സബ്സിഡി നിരക്കിൽ വൈദ്യുതി ലഭ്യമാക്കുക, സർക്കാർ തലത്തിലുള്ള അച്ചടി ജോലികൾ പ്രൈവറ്റ് പ്രസ്സുകൾക്കുകൂടി ലഭ്യമാക്കുക, എന്നീ അടയന്തിര ആവശ്യങ്ങൾ ഉടൻ പരിഹരിക്കണമെന്ന് സമ്മേളനം സർക്കാരിനോടാവശ്യപ്പെട്ടു ജില്ലാ പ്രസിഡണ്ട് വി.പി. രത്നരാജിന്റെ അദ്ധ്യക്ഷതയിൽ കൂടിയ സമ്മേളനം കെ.പി.എ. സംസ്ഥാന ജനറൽ സെക്രട്ടറി പി.എം. ഹസൈനാർ ഉദ്ഘാടനം ചെയ്തു. സംസ്ഥാന നിയമോപദേഷ്ടാവ് സാനു പി. ചെല്ലപ്പൻ “അച്ചടിക്കുമപ്പുറം” എന്ന വിഷയത്തെ ആസ്പദമാക്കി ക്ലാസ്സെടുത്തു. സംസ്ഥാന വൈസ് പ്രസിഡണ്ടുമാരായ കെ.സി. കൃഷ്ണൻകുട്ടി, ടി.ടി. ഉമ്മർ, ജില്ലാ രക്ഷാധികാരി ജോർജ് സേവ്യർ, ജില്ലാ സെക്രട്ടറി സി.പി. മൊയ്തീൻ, ഒ.എൻ. വിശ്വനാഥൻ, ഇ.വി. തങ്കച്ചൻ, ശ്രീജിത്ത് സി.സി., പി.യു. ജോയി, വി. രാജനന്ദനൻ, ജോയ് സൺ കെ.ജെ. തുടങ്ങിയവർ പ്രസംഗിച്ചു. എന്നീ ആവശ്യങ്ങൾ പ്രമേയത്തിലൂടെ സമ്മേളനം ആവശ്യപ്പെട്ടു. പുതിയ ഭാരവാഹികളായി ജോർജ്ജ് സേവ്യർ (പ്രസിഡണ്ട് ), സി.പി മൊയ്തീൻ (സെക്രട്ടറി), വി.ജെ. ജോസ് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു. പ്രസ്സ് കുടുംബാംഗങ്ങളുടെ വിവിധ കലാപരിപാടികൾക്ക് ശേഷം MTB എന്റർടെയ്ൻമെന്റ് ഒരുക്കിയ ഗാനമേളയോടെ സമ്മേളനം അവസാനിച്ചു.

മാര്ക്കറ്റിങ് മാനേജര് നിയമനം
മാനന്തവാടി ട്രൈബല് പ്ലാന്റേഷന് കോ-ഓപറേറ്റീവ് ലിമിറ്റഡിലേക്ക് കരാര് അടിസ്ഥാനത്തില് മാര്ക്കറ്റിങ് മാനേജര് തസ്തികയില് നിയമനം നടത്തുന്നു. എം.ബി.എ, ടീ/ മറ്റ് അനുബന്ധ പ്ലാന്റേഷന് ഉത്പന്നങ്ങളുടെ മാര്ക്കറ്റിങ് മാനേജ്മെന്റില് അഞ്ച് വര്ഷത്തെ പ്രവൃത്തി പരിചയവും കമ്പ്യൂട്ടര്