ബത്തേരി നഗരസഭയുടെ ഫ്ലൈ ഹൈ പദ്ധതിയുടെ ഭാഗമായി മലയാളം , ഇംഗ്ലീഷ് , കണക്ക് , മെന്റൽ എബിലിറ്റി , പൊതുവിജ്ഞാനം എന്നീ വിഷയങ്ങളിൽ പരിശീലകരെയും (യോഗ്യത ഡിഗ്രി, ബി. എഡ്.) പ്രൊജക്റ്റ് കോഓർഡിനേറ്ററെയും (യോഗ്യത എം. എസ്. ഡബ്ലിയു.) നിയമിക്കുന്നു . യോഗ്യരായ ഉദ്യോഗാർത്ഥികൾ , ബയോ ഡാറ്റ, ഒറിജിനൽ സർട്ടിഫിക്കറ്റുകൾ സഹിതം സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ , എഴുത്തു പരീക്ഷ , കൂടിക്കാഴ്ച എന്നിവക്കായി ജൂലൈ 15 ശനി രാവിലെ 9 മണിക്ക് സുൽത്താൻ ബത്തേരി ഗവണ്മെന്റ് സർവജന ഹയർ സെക്കണ്ടറി സ്‌കൂൾ പ്ലസ് ടു വിഭാഗത്തിൽ ഹാജരാവുക. ഒഴിവ് ദിനങ്ങളിൽ നടക്കുന്ന പരിശീലനത്തിന് പ്രതിദിനം ഹോണറേറിയം Rs.2000. ഫോൺ : 9447887798

റാങ്ക് ലിസ്റ്റ് റദ്ദായി
പട്ടികവർഗ വികസന വകുപ്പിൽ ആയ (കാറ്റഗറി നമ്പർ 092/2022) തസ്തികയിലേക്ക് 2022 ജൂലൈ ഏഴിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂലൈ ഏഴിന് പൂർത്തിയായതിനാൽ 2025 ജൂലൈ 8 പൂർവാഹ്നം മുതൽ റാങ്ക്