പരിപാടിയുടെ ഉദ്ഘാടനം പനമരം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ആസ്യ ടീച്ചർ നിർവ്വഹിച്ചു. വൈസ് പ്രസിഡണ്ട് തോമസ് പാറക്കാലായിൽ അധ്യക്ഷത വഹിച്ചു.
ആരോഗ്യ വിദ്യഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ.ടി. സുബൈർ മുഖ്യ പ്രഭാഷണം നടത്തി.
മെമ്പർമാരയ അനീറ്റ ഫിലിക്സ് , സുനിൽകുമാർ HI ജോസി ജോസഫ് എന്നിവർ ആശംസകളർപ്പിച്ചു. മെഡിക്കൽ ഓഫീസർ വൽസല പി.വി. സ്വാഗതവും JHI പ്രജീഷ് കെ.നന്ദിയും പറഞ്ഞു. രാജൻ ആര്യന്നൂർ കോളനി, മോഹനൻ ആര്യന്നൂർ കോളനി, ശശി ലക്ഷം വീട് കോളനി എന്നിവർക്ക് വീൽ ചെയറും അബ്ദുറഹ്മാൻ മാണിക്കാത്ത്, മേരി ആന്റണി എന്നിവർക്ക് വാക്കറും നൽകി. പനമരം ഗ്രാമ പഞ്ചായത്തിൽ അതിദാരിദ്ര്യ നിർമ്മാർജ്ജന പ്രവർത്തനങ്ങൾ ഊർജ്ജിതമായി നടന്നു വരുന്നു.