പട്ടികജാതി വികസന വകുപ്പില്‍ ലീഗല്‍ അസിസ്റ്റന്റ് തസ്തികയില്‍ താല്‍ക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ എല്‍.എല്‍.ബി പഠനം കഴിഞ്ഞ് എന്റോള്‍മെന്റ് പൂര്‍ത്തിയാക്കിയ പട്ടികജാതിക്കാരായ നിയമ ബിരുദധാരികളായിരിക്കണം. എല്‍.എല്‍.എം യോഗ്യതയുള്ളവര്‍ക്കും പട്ടികജാതി വികസന വകുപ്പിന്റെ ത്രിവത്സര അഭിഭാഷക ധനസഹായ പദ്ധതി പൂര്‍ത്തിയാക്കിയവര്‍ക്കും വനിതകള്‍ക്കും മുന്‍ഗണന ലഭിക്കും. പ്രായപരിധി 21 നും 35 മദ്ധ്യേ. നിശ്ചിത മാതൃകയിലുള്ള അപേക്ഷ, ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ്, എന്റോള്‍മെന്റ് സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം വയനാട് ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ ജൂലൈ 15 നകം അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: 04936 203824.

കസേരയിൽ ഇരിക്കുന്ന മമ്മൂട്ടിയെ സൂക്ഷിക്കണം’; വൈറലായി നടന്റെ വ്യത്യസ്ത ചിത്രങ്ങളിലെ പോസ്റ്ററുകൾ
കഴിഞ്ഞ ദിവസം മമ്മൂട്ടിയുടെ കളങ്കാവൽ എന്ന ചിത്രത്തിന്റെ പോസ്റ്റർ പുറത്തിറങ്ങിയിരുന്നു. ഇതിന് പിന്നാലെ മമ്മൂട്ടിയുടെ വിവിധ സിനിമകളിലെ പോസ്റ്ററുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ചാവിഷയം. ചിരിച്ചു കൊണ്ട് ഒരു കസേരയിൽ ഇരിക്കുന്ന മമ്മൂട്ടിയുടെ