പട്ടിക വര്‍ഗ്ഗ വിദ്യാര്‍ഥികള്‍ക്ക് എസ്.എസ്.എല്‍.സി, പ്ലസ് ടു പഠനത്തില്‍ പരിശീലനം നല്‍കുന്നതിന് നെഹ്‌റു യുവ കേന്ദ്രയുടെ ആഭിമുഖ്യത്തില്‍ തിരുനെല്ലിയില്‍ പ്രവര്‍ത്തിക്കുന്ന ഗിരിവികാസില്‍ വിവിധ വിഷയങ്ങളില്‍ കരാറടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കുന്നു. എസ്.എസ്.എല്‍.സി തലത്തില്‍ ഇംഗ്ലീഷ്, മലയാളം, ഹിന്ദി, ഹിസ്റ്ററി, ജിയോഗ്രഫി, ഫിസിക്സ്, കെമിസ്ട്രി, ബയോളജി, മാത്സ്, ഐ.ടി എന്നീ വിഷയങ്ങളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. പ്ലസ് ടു തലത്തില്‍ ഇംഗ്ലീഷ്, മലയാളം, ഹിന്ദി, ഹിസ്റ്ററി, ജിയോഗ്രഫി, എക്കണോമിക്സ്, പൊളിറ്റിക്കല്‍ സയന്‍സ്, സോഷ്യോളജി, ബിസിനസ് സ്റ്റഡീസ്, അക്കൗണ്ടന്‍സി, കമ്പ്യൂട്ടര്‍ ആപ്‌ളിക്കേഷന്‍സ് എന്നീ വിഷയങ്ങളിലേക്കും അപേക്ഷ ക്ഷണിച്ചു. അടിസ്ഥാന യോഗ്യത ബിരുദം. ബി.എഡ് ഉള്ളവര്‍ക്കും അധ്യാപനത്തില്‍ മുന്‍പരിചയമുള്ളവര്‍ക്കും മുന്‍ഗണന ലഭിക്കും. ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും ഹോസ്റ്റല്‍ വാര്‍ഡന്‍ നിയമനത്തിന് ബിരുദമാണ് അടിസ്ഥാന യോഗ്യത. പ്രായപരിധി 35 വയസ്സ്. താത്പര്യമുള്ളവര്‍ ജൂലൈ 27 നകം girivikaswyd@gmail.com എന്ന ഇ-മെയിലില്‍ ബയോഡേറ്റയും ബന്ധപ്പെട്ട രേഖകളുമായി അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: 9037234752.

ക്വട്ടേഷന്‍ ക്ഷണിച്ചു
എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമത്തില്‍ കഫറ്റീരിയിലെ വെള്ളം ശുദ്ധീകരിക്കാന്‍ കൊമേഷ്യല്‍ വാട്ടര്‍ പ്യൂരിഫയര്‍, ആവശ്യ സാഹചര്യത്തില്‍ കഫറ്റീരിയ പ്രവര്‍ത്തനത്തിന് വാട്ടര്‍ പ്യൂരിഫയര്‍ നല്‍കാന്‍ താത്പര്യമുള്ള സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ഓഗസ്റ്റ്