ജൂണ്‍ 29 ന് നടത്താന്‍ നിശ്ചയിച്ചിരുന്ന കേരള പൊല്യൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡിലെ അസി. സയിന്റിസ്റ്റ് (കാറ്റഗറിനം.582/2022), വര്‍ക്ക് ഷോപ്പ് ഇന്‍സട്രക്ടര്‍, ഡെമോണ്‍സ്‌ട്രേറ്റര്‍, കമ്പ്യൂട്ടര്‍ എഞ്ചിനീയറിംഗ് ഇന്‍ട്രക്ടര്‍ ഗ്രേഡ് – 2 (കാറ്റഗറി നം.680/22) തസ്തികകളുടെ പരീക്ഷ ജൂലൈ 19 ന് നടക്കും. പരീക്ഷ കേന്ദ്രം, സമയം എന്നിവയില്‍ മാറ്റമില്ലാത്തതിനാല്‍ ഉദ്യോഗാര്‍ത്ഥികള്‍ ലഭ്യമായ അഡ്മിഷന്‍ ടിക്കറ്റുമായി പരീക്ഷാ കേന്ദ്രങ്ങളില്‍ എത്തിച്ചേരണമെന്ന് കേരള പബ്ലിക് സര്‍വ്വീസസ് കമ്മീഷന്‍ ജില്ലാ ഓഫീസര്‍ അറിയിച്ചു.

അക്രഡിറ്റഡ് എന്‍ജിനീയര്‍ നിയമനം
സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്തില്‍ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലേക്ക് അക്രഡിറ്റഡ് എന്‍ജിനീയറെ നിയമിക്കുന്നു. സിവില്‍/ അഗ്രികള്‍ച്ചര്‍ എന്‍ജിനീയറിങില്‍ ഡിഗ്രിയാണ് യോഗ്യത. ഇവരുടെ അഭാവത്തില്‍ മൂന്നുവര്‍ഷത്തെ പോളിടെക്‌നിക്ക് സിവില്‍ ഡിപ്ലോമയും അഞ്ചു വര്‍ഷത്തെ