ടൂറിസം മേഖലയിൽ കൂടുതൽ പദ്ധതികൾ ഉണ്ടാവണമെന്ന് സ്പ്ലാഷ് സമാപനയോഗം.

കൽപ്പറ്റ: കാർഷിക മേഖല കഴിഞ്ഞാൽ വയനാടിൻ്റെ ഏറ്റവും വലിയ വരുമാന സ്രോതസ്സുകളിൽ ഒന്നായി ടൂറിസം മേഖല വളർന്നുവെന്ന് ജനപ്രതിനിധികൾ. കൂടുതൽ പദ്ധതികൾ വയനാടിൻ്റെ ടൂറിസം മേഖലക്കായി ഉണ്ടാകണമെന്നാണ് സമാപന യോഗത്തിൽ അഭിപ്രായം ഉയർന്നത്.

ജൂലൈ അഞ്ച് മുതൽ 15 വരെ നടന്ന മഴ മഹോത്സവത്തിൽ ചീഫ് സെക്രട്ടറി മുതൽ താഴെ തട്ടിലുള്ള ജനപ്രതിനിധികൾ വരെ വിവിധ പരിപാടികളിൽ സംബന്ധിച്ച് സംസാരിച്ചത് വയനാടിൻ്റെ പ്രധാന വരുമാന മാർഗ്ഗമായ ടൂറിസം മേഖലക്ക് പരിസ്ഥിതിക്കിണങ്ങിയതും സുസ്ഥിരമായതുമായ പുതിയ പദ്ധതികൾ വേണമെന്നാണ്.
കാർഷിക മേഖലക്കും കർഷക തൊഴിലാളികൾക്കും കൂടി സ്ഥിര വരുമാനം ലഭിക്കത്തക്ക രീതിയിൽ എല്ലാവർക്കും പ്രയോജനം ലഭിക്കുന്ന തരത്തിൽ പദ്ധതി ആവിഷ്കരിക്കണമെന്നാണ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത ജില്ലാ പഞ്ചായത്ത് സംഷാദ് മരക്കാറും അധ്യക്ഷത വഹിച്ച കൽപ്പറ്റ നഗരസഭാ ചെയർമാൻ കെയംതൊടി മുജീബും മുഖ്യ പ്രഭാഷണം നടത്തിയ കേരള ബാങ്ക് ഡയറക്ടർ പി.ഗഗാറിനും പറഞ്ഞത് .

കേരളത്തിൽ അതിവേഗമുള്ള ടൂറിസം വളർച്ചക്ക് സാധ്യതയുള്ള ജില്ലയാണ് വയനാടെന്നും ഇത് പരമാവധി പ്രയോജനപ്പെടുത്തണമെന്നും വിവിധ പരിപാടികളിൽ പങ്കെടുത്ത ചീഫ് സെക്രട്ടറി ഡോ.വി.വേണു, ജില്ലാ കലക്ടർ ഡോ.രേണു രാജ് ,അഡ്വ.ടി.സിദ്ദീഖ് എം.എൽ.എ എന്നിവരും അഭിപ്രായപ്പെട്ടു.

കൽപ്പറ്റ പുളിയാർ മല കൃഷ്ണ ഗൗഡർ ഹാളിൽ നടന്ന സമാപനത്തോടനുബന്ധിച്ച് അനൂപ് ശങ്കറിൻ്റെ സംഗീത നിശയും ഒരുക്കിയിരുന്നു .

സമാപന യോഗത്തിൽ

വയനാട് ടൂറിസം ഓർഗനൈസേഷൻ പ്രസിഡണ്ട് കെ.ആർ.വാഞ്ചീശ്വരൻ അധ്യക്ഷത വഹിച്ചു. വയനാട് ഡി.ടി.പി.സി.സെക്രട്ടറി കെ.അജീഷ്, ടൂറിസം വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ടി. വി. പ്രഭാത്, വയനാട് ടൂറിസം ഓർഗനൈസേഷൻ ഭാരവാഹികളായ സി.പി.ശൈലേഷ്, സി.സി.അഷ്റഫ് ,ബിജു തോമസ്, പി.എൻ.ബാബു, പി.അനൂപ്, ജോസ് കൈനടി, രാഗേഷ് തുടങ്ങിയവർ സംസാരിച്ചു.

അധ്യാപക നിയമനം

മേപ്പാടി ഗവ പോളിടെക്നിക് കോളെജില്‍ മെക്കാനിക്കല്‍ എന്‍ജിനീയറിങ് വിഭാഗത്തില്‍ കരാറടിസ്ഥാനത്തില്‍ അധ്യാപക നിയമനം നടത്തുന്നു. ബന്ധപ്പെട്ട വിഷയത്തില്‍ ഒന്നാം ക്ലാസ് ബിരുദമാണ് യോഗ്യത. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ അസലും പകര്‍പ്പുമായി ഓഗസ്റ്റ് 19 ന്

ക്വട്ടേഷന്‍ ക്ഷണിച്ചു

എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമത്തില്‍ കഫറ്റീരിയിലെ വെള്ളം ശുദ്ധീകരിക്കാന്‍ കൊമേഷ്യല്‍ വാട്ടര്‍ പ്യൂരിഫയര്‍, ആവശ്യ സാഹചര്യത്തില്‍ കഫറ്റീരിയ പ്രവര്‍ത്തനത്തിന് വാട്ടര്‍ പ്യൂരിഫയര്‍ നല്‍കാന്‍ താത്പര്യമുള്ള സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ഓഗസ്റ്റ്

ഫാര്‍മസിസ്റ്റ് നിയമനം

ജില്ലാ ഹോമിയോ മെഡിക്കല്‍ ഓഫീസിന് കീഴിലെ സര്‍ക്കാര്‍ ഹോമിയോ ആശുപത്രി/ഡിസ്‌പെന്‍സറി/പ്രൊജക്ടുകളില്‍ ഫാര്‍മസിസ്റ്റ് (ഗ്രേഡ് കക) തസ്തികകളിലെ താത്ക്കാലിക ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു. എസ്.എസ്.എല്‍.സി, എന്‍.സി.പി/ സി.സി.പിയാണ് യോഗ്യത. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റ്, തിരിച്ചറിയല്‍രേഖയുടെ അസലും

ജവഹർ ബാൽ മഞ്ച് സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു

മാനന്തവാടി: ജവഹർ ബാൽ മഞ്ച് വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പായോട് യൂണിറ്റിൽ വച്ച് സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു. ജില്ലാ ചെയർമാൻ ഡിന്റോ ജോസ് ഉദ്ഘാടനം ചെയ്തു. ജില്ലാ കോഡിനേറ്റർ ജിജി വർഗീസ് അധ്യക്ഷയായിരുന്നു.

സംസ്ഥാന ജൂനിയർ അത്‌ലറ്റിക്സ് മീറ്റ് ജാവലിൻ ത്രോയിൽ സ്വർണ്ണം നേടി നമിത എ.ആർ

തിരുവനന്തപുരത്ത് നടന്ന സംസ്ഥാന ജൂനിയർ അത് ലറ്റിക്സ് മീറ്റിൽ ജാവലിൻ ത്രോ യിൽ സ്വർണ്ണ മെഡൽ നേടി നാടിന്റെ അഭിമാനമായി നമിത എ.ആർ. വാരാമ്പറ്റ ഗവ: ഹൈസ്കൂൾ പത്താം ക്ലാസ് വിദ്യാർത്ഥിനിയാണ്. അരിക്കളം രാമൻ,

ഇത് ഇലക്ട്രിക് വണ്ടിയാ സാറേ ലൈസൻസ് വേണ്ട!.. അങ്ങനെയല്ല, ചില കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് എംവിഡി

തിരുവനന്തപുരം: ഇലക്ട്രിക് സ്‌കൂട്ടറുകൾ ഉപയോഗിക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് മോട്ടോർ വെഹിക്കിൾ ഡിപാർട്‌മെന്റ്( എംവിഡി). പരമാവധി വേഗത മണിക്കൂറിൽ 25 കിലോമീറ്ററിൽ താഴെ ഉള്ളതും ബാറ്ററി പാക്ക് ഒഴികെ ഉള്ള വാഹനത്തിന്റെ ഭാരം 60

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.