കൽപ്പറ്റ ഭാവി തലമുറയെ ആത്മീയതയിലും ദീനീബോധത്തിലും പിടിച്ചു നിർത്തുന്ന രക്ഷിതാക്കൾക്ക് നിർബന്ധമായ ദൗത്യം തുച്ഛമായ വേതനത്തിൽ നിർവഹിക്കുന്നവരാണ് മുഅല്ലിം സമൂഹമെന്നും ഈ സുകൃത സമൂഹത്തെ ആദരിക്കപ്പെടേണ്ടതാണെന്നും എസ്.എം.എഫ് ജില്ലാ ജനറൽ സെക്രട്ടറി പി.സി ഇബ്രാഹിം ഹാജി പറഞ്ഞു. മുഅല്ലിം ഡേയുടെ ഭാഗമായി കമ്പളക്കാട് മദ്റസത്തുൽ അൻസാരിയ്യയിൽ നടന്ന ആദരിക്കൽ ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കമ്മിറ്റി ജനറൽ സെക്രട്ടറി പി.ടി അശ്റഫ് ഹാജി അദ്ധ്യക്ഷനായി. കെ.മുഹമ്മദ് കുട്ടി ഹസനി മുഅല്ലിം ഡേ സന്ദേശം നൽകി. ദീർഘ കാലം അൻസാരിയ്യയിൽ അധ്യാപകരായി സേവനം ചെയ്ത വൈത്തിരി സി.അബൂബക്കർ മുസ്ലിയാർ, വി.പി കുഞ്ഞാലൻ മുസ്ലിയാർ, വി.കെ മോയിൻ മുസ്ലിയാർ, കിഴക്കയിൽ മൊയ്തുട്ടി ഹാജി എന്നിവരെയും ദീർഘകാലമായി മഹല്ല് മദ്റസാ സംവിധാനങ്ങൾക്കുവേണ്ടി നിസ്വാർഥ സേവനം ചെയ്യുന്ന കല്ലിങ്ങൽ ഹംസ ഹാജിയെയും ചടങ്ങിൽ ഷാളണിയിച്ചും മൊമന്റോ നൽകിയും ആദരിച്ചു. കമ്മിറ്റി ഭാരവാഹികളായ സി.എച്ച് ഹംസ ഹാജി, കെ.കെ മുത്തലിബ് ഹാജി, വി.പി ശുക്കൂർ ഹാജി, സി.എച്ച് മൊയ്തു ഹാജി, വി.പി യൂസഫ് ഹാജി, കോരൻ കുന്നൻ ഷാജി , വി.പി അബ്ദുസ്സലീം നേതൃത്വം നൽകി. സ്വദ്ർ മുഅല്ലിം ഹാരിസ് ബാഖവി ആമുഖം നടത്തി. ടൗൺ ഖത്തീബ് നജീം ബാഖവി പ്രാർഥനക്ക് നേതൃത്വം നൽകി. ശംസുദ്ദീൻ വാഫി സ്വാഗതവും സാജിദ് വാഫി നന്ദിയും പറഞ്ഞു.

ഇനി കീശ കീറില്ല! ഫാസ്ടാഗ് വാര്‍ഷിക പാസ് സ്കീം ആരംഭിച്ചു; അറിയേണ്ടതെല്ലാം
ദില്ലി: ദേശീയപാതകളില്‍ വാര്‍ഷിക ഫാസ്ടാഗ് പാസ് പ്രാബല്യത്തിൽ. സ്വകാര്യ വാഹന ഉടമകൾക്ക് സുഗമവും ചെലവ് കുറഞ്ഞതുമായ യാത്ര ആസ്വദിക്കാം എന്നതാണ് ഈ പാസിന്റെ സവിശേഷത. പതിവ് ടോൾ പേയ്‌മെന്റുകളുടെ ബുദ്ധിമുട്ട് ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തോടെയാണ് റോഡ്