ആശാവര്‍ക്കര്‍മാരുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കുന്നതിന്റെ ഭാഗമായി ആരോഗ്യകേരളം വയനാട് തയ്യാറാക്കിയ ആശാകിറ്റിന്റെ വിതരണം തുടങ്ങി. കളക്ട്രേറ്റില്‍ നടന്ന ചടങ്ങില്‍ മന്ത്രി ടി.പി രാമകൃഷ്ണന് കിറ്റ് വിതരണം ഉദ്ഘാടനം ചെയ്തു. ഇന്‍ഫ്രാറെഡ് തെര്‍മോമീറ്റര്‍, ഡിജിറ്റല്‍ ബ്ലഡ് പ്രഷര്‍ മോണിറ്റര്‍ എന്നിവയാണ് കിറ്റില്‍ പ്രധാനം. ശരീര താപനിലയും രക്തസമ്മര്‍ദ്ദ വ്യതിയാനങ്ങളും എളുപ്പത്തില്‍ തിരിച്ചറിഞ്ഞ് തുടര്‍പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ഈ ഉപകരണങ്ങള്‍ ആശാവര്‍ക്കര്‍മാര്‍ക്ക് സഹായകമാവും. അഞ്ചുമുതല്‍ 10 വയസ്സ് വരെയുള്ള കുട്ടികള്‍ക്കായി ‘നെല്ലിക്ക’ മാഗസിന്, ആശാ ഡയറി, കുരങ്ങുപനി-കോവിഡ് ബോധവല്‍ക്കരണ ലഘുലേഖകള്‍, ഹോം ഐസൊലേഷനില്‍ കഴിയുന്നവര്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍, സ്റ്റിക്കറുകള്‍, പ്രായമായവരുടെ ആരോഗ്യസംരക്ഷണത്തിന് വിഭാവനം ചെയ്ത ദേശീയ പരിപാടി എന്‍.പി.എച്ച്.സി.ഇയുടെ ഭാഗമായി തയ്യാറാക്കിയ പുസ്തകം തുടങ്ങിയവ കിറ്റിന്റെ ഭാഗമാണ്. കോവിഡ് രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് ആശാകിറ്റ് വിതരണം നടന്നത്.
ചടങ്ങില്‍ സി.കെ ശശീന്ദ്രന് എം.എല്‍.എ, ജില്ലാ കളക്ടര്‍ ഡോ.അദീല അബ്ദുളള, ജില്ലാ പോലീസ് മേധാവി ജി. പൂങ്കുഴലി, എ.ഡി.എം കെ.അജീഷ്, ഡി.എം.ഒ .ഡോ.ആര് .രേണുക, ഡി.പി.എം ബി.അഭിലാഷ്, ആശാ കോര്‍ഡിനേറ്റര്‍ സജേഷ് ഏലിയാസ് തുടങ്ങിയവര്‍ പങ്കെടുത്തു.

ലക്ഷ്യം തദ്ദേശ തെരഞ്ഞെടുപ്പ്, വാർഡൊന്നിന് 60,000 രൂപ; നേരത്തെ തന്നെ പിരിവിനിറങ്ങാൻ തയാറെടുത്ത് കോൺഗ്രസ്
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുകൊണ്ട് നേരത്തെ തന്നെ പിരിവിനിറങ്ങാൻ തയാറെടുത്ത് കോൺഗ്രസ്. വാർഡൊന്നിന് 60,000 രൂപ പിരിച്ചെടുക്കാനാണ് ലക്ഷ്യമിടുന്നത്. മണ്ഡലം പ്രസിഡന്റും വാർഡ് പ്രസിഡന്റും ചേർന്ന് ആരംഭിക്കുന്ന സംയുക്ത അക്കൗണ്ടിലാണ് തുക സൂക്ഷിക്കേണ്ടത്. ഇതിൽ