7 ലക്ഷത്തിൽ താഴെ വിലയും, സിഎൻജി മോഡലിന് 30 കിലോമീറ്ററിലധികം അധികം മൈലേജും, അത്യാഡബര ഫീച്ചറുകളും: വിപണിയിൽ തരംഗമാകുന്ന മാരുതി ബലെനോയുടെ പ്രത്യേകതകൾ!!

ഉയര്‍ന്ന മൈലേജ് നല്‍കുന്ന കാറുകള്‍ക്ക് പേരുകേട്ടതാണ് മാരുതി സുസുക്കി. മാരുതി ബലേനോ കമ്ബനിയുടെ ശക്തമായ കാറാണ്. പെട്രോള്‍, സിഎൻജി പവര്‍ട്രെയിനിലാണ് ഈ കാര്‍ വരുന്നത്. കമ്ബനിയുടെ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന കാര്‍ കൂടിയാണ് ബലെനോ എന്നതാണ് ഈ മോഡലിന്‍റെ പ്രധാന പ്രത്യേകത. ഇതാ ജനപ്രിയ മോഡലായ ബലേനോയുടെ ചില വിശേഷങ്ങള്‍ .

കിടിലൻ സുരക്ഷ: ഇലക്‌ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം (ESP), ഹില്‍-ഹോള്‍ഡ് അസിസ്റ്റ്, എല്ലാ യാത്രക്കാര്‍ക്കും 3-പോയിന്റ് സീറ്റ് ബെല്‍റ്റുകള്‍, ISOFIX ആങ്കറേജുകള്‍, റിയര്‍ പാര്‍ക്കിംഗ് സെൻസറുകള്‍, 360-ഡിഗ്രി ക്യാമറ തുടങ്ങിയ സവിശേഷതകള്‍ മാരുതി ബലേനോയ്ക്ക് ലഭിക്കുന്നു. വയര്‍ലെസ് ആപ്പിള്‍ കാര്‍പ്ലേയും ആൻഡ്രോയിഡ് ഓട്ടോ ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും കാറിലുണ്ട്. സുരക്ഷയ്ക്കായി 6 എയര്‍ബാഗുകളാണ് മാരുതി ബലേനോയ്ക്കുള്ളത്.

ഹൃദയം: 1197 സിസിയുടെ എഞ്ചിനാണ് കാറിന്. വിവിധ പവര്‍ട്രെയിനുകളില്‍ ഈ കാര്‍ 76.43 മുതല്‍ 88.5 ബിഎച്ച്‌പി വരെ കരുത്ത് നല്‍കുന്നു. ഈ ഡാഷിംഗ് കാര്‍ 113 Nm പീക്ക് ടോര്‍ക്ക് സൃഷ്ടിക്കുന്നു.

അഞ്ച് സ്പീഡ് ട്രാൻസ്മിഷൻ: കാറിന് 5 സ്പീഡ് ട്രാൻസ്മിഷൻ ഉണ്ട്, അത് ഉയര്‍ന്ന പ്രകടനമുള്ള കാറായി മാറുന്നു. ഇതിന് മാനുവല്‍, ഓട്ടോമാറ്റിക് ട്രാൻസ്മിഷനുകള്‍ ലഭിക്കും.

വമ്ബൻ മൈലേജ്: മാരുതി ബലേനോയുടെ സിഎൻജി പതിപ്പ് 30.61km/kg മൈലേജ് നല്‍കുന്നു. കാറിന്റെ പെട്രോള്‍ പതിപ്പ് ലിറ്ററിന് 22.35 മുതല്‍ 22.94 കിലോമീറ്റര്‍ വരെ മൈലേജ് നല്‍കുന്നു. വലിയ ബൂട്ട് സ്പേസ് 318 ലിറ്ററിന്റെ വലിയ ബൂട്ട് സ്പേസാണ് കാറിനുള്ളത്.

വലിയ ബൂട്ട് സ്പേസ്: 318 ലിറ്ററിന്റെ വലിയ ബൂട്ട് സ്പേസാണ് കാറിനുള്ളത്.

ഒമ്ബത് ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം: ഹെഡ്-അപ്പ് ഡിസ്‌പ്ലേ, ക്രൂയിസ് കണ്‍ട്രോള്‍, ഓട്ടോ എസി, പുഷ്-ബട്ടണ്‍ സ്റ്റാര്‍ട്ട്/സ്റ്റോപ്പ്, കീലെസ് എൻട്രി തുടങ്ങിയ ഫീച്ചറുകള്‍ കാറില്‍ നല്‍കിയിട്ടുണ്ട്. വലിയ ഒമ്ബത് ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റമാണ് കാറിന് ലഭിക്കുന്നത്.

ആകര്‍ഷകമായ കളര്‍ ഓപ്ഷനുകള്‍: സിഗ്മ, ഡെല്‍റ്റ, സീറ്റ, ആല്‍ഫ എന്നിവയാണ് ഇതിന്റെ നാല് ട്രിമ്മുകള്‍. നെക്‌സ ബ്ലൂ, പേള്‍ ആര്‍ട്ടിക് വൈറ്റ്, ഗ്രാൻഡിയര്‍ ഗ്രേ, സ്‌പ്ലെൻഡിഡ് സില്‍വര്‍, ഒപ്പുലന്റ് റെഡ്, ലക്‌സ് ബീജ് കളര്‍ ഓപ്‌ഷനുകളാണ് കമ്ബനി വാഗ്‍ദാനം ചെയ്യുന്നത്.

മോഹവില: ഈ അത്ഭുതകരമായ കാര്‍ പ്രാരംഭ വില 6.61 ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലയില്‍ ലഭ്യമാണ്.

മാര്‍ക്കറ്റിങ് മാനേജര്‍ നിയമനം

മാനന്തവാടി ട്രൈബല്‍ പ്ലാന്റേഷന്‍ കോ-ഓപറേറ്റീവ് ലിമിറ്റഡിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ മാര്‍ക്കറ്റിങ് മാനേജര്‍ തസ്തികയില്‍ നിയമനം നടത്തുന്നു. എം.ബി.എ, ടീ/ മറ്റ് അനുബന്ധ പ്ലാന്റേഷന്‍ ഉത്പന്നങ്ങളുടെ മാര്‍ക്കറ്റിങ് മാനേജ്മെന്റില്‍ അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയവും കമ്പ്യൂട്ടര്‍

നാടിൻറെ ഉത്സവമായി കർഷക ദിനാചരണം

കാവുംമന്ദം: മലയാള വർഷാരംഭത്തോടനുബന്ധിച്ച് കൃഷി വകുപ്പിന്റെ സഹകരണത്തോടെ കർഷക ദിനം വിപുലമായി ആചരിച്ച് തരിയോട് ഗ്രാമപഞ്ചായത്ത്. മികച്ച കർഷകരെ ആദരിച്ചും തൈകൾ വിതരണം നടത്തിയും കർഷകവൃത്തിയിലേക്ക് ജനങ്ങളെ കൂടുതൽ ആകർഷിക്കുന്ന പദ്ധതികൾ വിശദീകരിച്ചും നടത്തിയ

തൊഴിലാളികള്‍ ഓഗസ്റ്റ് 30 നകം വിവരങ്ങള്‍ നല്‍കണം

ചുമട്ടുതൊഴിലാളി ക്ഷേമ ബോര്‍ഡില്‍ അംഗങ്ങളായ സ്‌കാറ്റേര്‍ഡ് വിഭാഗം തൊഴിലാളികള്‍ അംഗത്വ വിവരങ്ങള്‍ എ.ഐ.ഐ.എസ് സോഫ്റ്റ്‌വെയറില്‍ ഓഗസ്റ്റ് 30 നകം നല്‍കണമെന്ന് ചെയര്‍മാന്‍ അറിയിച്ചു. ആധാര്‍ കാര്‍ഡ്, 6 (എ) കാര്‍ഡ് (സ്‌കാറ്റേര്‍ഡ് തൊഴിലാളികള്‍ അംഗത്വ

കേരളോത്സവം 2025: ലോഗോ എന്‍ട്രി ക്ഷണിച്ചു

സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന കേരളോത്സവം 2025 ലോഗോയ്ക്ക് എന്‍ട്രികള്‍ ക്ഷണിച്ചു. എന്‍ട്രികള്‍ എ-ഫോര്‍ സൈസില്‍ മള്‍ട്ടി കളറില്‍ പ്രിന്റ് ചെയ്ത് ഓഗസ്റ്റ് 20 ന് വൈകിട്ട് അഞ്ചിനകം

എന്‍ ഊരിലെ ടിക്കറ്റ് കൗണ്ടര്‍ സമയം ദീര്‍ഘിപ്പിച്ചു

എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമത്തിലെ ടിക്കറ്റ് കൗണ്ടറിന്റെ പ്രവൃത്തി സമയം രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് അഞ്ച് വരെ ദീര്‍ഘിപ്പിച്ചതായി സെക്രട്ടറി അറിയിക്കുന്നു.

അപേക്ഷ ക്ഷണിച്ചു

പൊഴുതന ഗ്രാമപഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പാക്കുന്ന മട്ടുപ്പാവിലെ പച്ചക്കറി കൃഷി, എസ്.സി വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്‌ടോപ്പ് വിതരണ പദ്ധതികളിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. അപേക്ഷകള്‍ ഓഗസ്റ്റ് 22 നകം പഞ്ചായത്ത് ഓഫീസില്‍ നല്‍കണം. ഫോണ്‍-

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.