ശ്രേയസ് മലവയൽ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നെന്മേനി ഗ്രാമപഞ്ചായത്തിന്റെയും ചീരാൽ ഹോമിയോ ഡിസ്‌പെൻസറിയുടെയും സഹകരണത്തോടെ ഹോമിയോ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.ശ്രേയസ് ബത്തേരി മേഖല
ഡയറക്ടർ ഫാ.ബെന്നി പനച്ചിപ്പറമ്പിൽ ഉത്ഘാടനം ചെയ്തു.നെന്മേനി ഗ്രാമപഞ്ചായത്ത് മെമ്പർ ദീപ ബാബു അധ്യക്ഷത വഹിച്ചു.മേഖല പ്രോഗ്രാം ഓഫീസർ പോൾ പി.എഫ്.ആശംസ അർപ്പിച്ചു.മഴക്കാല രോഗങ്ങളെക്കുറിച്ച് ഡോ.ജോജി ക്ലാസ് എടുത്തു.അൽഫോൻസ ജോസ് സ്വാഗതവും,വിനി ബാലൻ നന്ദിയും രേഖപ്പെടുത്തി.

നഴ്സ് നിയമനം
മുട്ടില്‍ കുടുംബാരോഗ്യ കേന്ദ്രത്തിലെ പാലിയേറ്റീവ് കെയര്‍ യുണിറ്റിലേക്ക് നഴ്സിനെ നിയമിക്കുന്നു. എ.എന്‍.എം/ജി.എന്‍.എം/ബി.എസ്.സി നഴ്സിങ്, ബി.സി.സി.പി.എന്‍ എന്നിവയാണ് യോഗ്യത. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുമായി ഓഗസ്റ്റ് 20 ന് ഉച്ചയ്ക്ക് 2.30 ന് മുട്ടില്‍ ഗ്രാമപഞ്ചായത്ത് ഓഫീസില്‍