ശ്രേയസ് ചീരാൽ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ചക്കമഹോൽസവം യൂണിറ്റ് ഡയറക്ടർ
ഫാ.തോമസ് ക്രിസ്തു മന്ദിരം ഉദ്ഘാടനം ചെയ്തു.ബത്തേരി മേഖല മേഖല പ്രോഗ്രാം ഓഫീസർ പോൾ പി.എഫ്.മുഖ്യസന്ദേശം നൽകി.വിവിധ തരത്തിലുള്ള 46 ഇനം ചക്കവിഭവങ്ങളാണ് മത്സരാർത്ഥികൾ കൊണ്ടു വന്നത്.വിജയികൾക്കുംപങ്കെടുത്തവർക്കും സമ്മാനങ്ങൾ നൽകി.ഇ. ജെ. വർഗീസ്, വി. ടി.വർഗീസ്,സ്കറിയ പി. പി.,റഷീദ, കെ. പി.വിജയൻ,പി.വി.സാബു,അനുഷ,ഷാഹിന എന്നിവർ സംസാരിച്ചു.

കാറിടിച്ച് കാൽനടയാത്രികന് ഗുരുതര പരിക്ക്
കാക്കവയൽ സുധിക്കവലയിൽ കാറിടിച്ച് കാൽനടയാത്രികനായ മധ്യവയസ്കന് ഗുരുതരമായി പരിക്കേറ്റു. സുധിക്കവല കളത്തിൽ അജിത്കുമാറിനാണ് (50) അപകടത്തിൽ പരിക്കേറ്റത്. അപകടത്തെ തുടർന്ന് ഇദ്ദേഹത്തെ ഉടൻതന്നെ കൽപറ്റ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. Facebook Twitter WhatsApp






