മാനന്തവാടി: മണിപ്പൂർ കലാപത്തിൽ ദുരിതം അനുഭവിക്കുന്ന ജനതയ്ക്ക് മാനന്തവാടി രൂപത കോർപ്പറേറ്റ് എഡ്യൂക്കേഷൻ ഏജൻസിയുടെ കീഴിലുള്ള പയ്യമ്പള്ളി സെന്റ് കാതറിൻസ് സ്കൂളിലെ അധ്യാപകർ മെഴുകുതിരി കത്തിച്ച് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. ഹെഡ്മാസ്റ്റർ ഫിലിപ്പ് ജോസഫ് ഉദ്ഘാടനം ചെയ്തു. സജിൻ ജോസ്, ശശി വി കെ, ഷൈനി തോമസ് ,സ്മിത പി മാത്യു, മിനിമോൾ തുടങ്ങിയവർ നേതൃത്വം നൽകി.

സായാഹ്ന ഓ പി ആരംഭിച്ചു.
പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് കാപ്പും കുന്ന്കുടുംബാരോഗ്യ കേന്ദ്രത്തിൽ രോഗികൾ കൂടി വരുന്നതിനാൽ സായാഹ്ന ഓ പി ആരംഭിച്ചു പ്രസിഡണ്ട് പിബാലൻ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് ഭരണസമിതി അംഗങ്ങളായ പി എ ജോസ് എം പി നൗഷാദ്