ഹെൽത്തി കേരള പരിപാടിയുടെ ഭാഗമായി പനമരം ഗ്രാമപഞ്ചായത്തിലെ അഞ്ചാംമൈൽ പ്രദേശത്തെ വ്യാപാര സ്ഥാപനങ്ങളിൽ ആരോഗ്യവകുപ്പിന്റെയും, ഗ്രാമപഞ്ചായത്തിന്റെയും സംയുക്ത ടീമിന്റെ നേതൃത്വത്തിൽ ശുചിത്വ പരിശോധന നടത്തി.പരിശോധനയിൽ കാലാവധി കഴിഞ്ഞ പാക്കറ്റ് ഫുഡുകളും കണ്ടെടുത്ത് നശിപ്പിച്ചു. കോട്പ നിയമപ്രകാരവും, മാലിന്യം അലക്ഷ്യമായി കൂട്ടിയിട്ടതിനും സ്ഥാപനങ്ങൾക്കെതിരെ നിയമാനുസൃതമായ മുൻകൂർ നോട്ടീസ് നൽകി. പരിശോധനയിൽ പനമരം സാമൂഹിക ആരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ ഹരീഷ്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ സുരേഷ്, സനൂജ, നീരജ, പനമരം ഗ്രാമപഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ സനീഷ് എന്നിവരും പങ്കെടുത്തു.

മാര്‍ക്കറ്റിങ് മാനേജര്‍ നിയമനം
മാനന്തവാടി ട്രൈബല്‍ പ്ലാന്റേഷന്‍ കോ-ഓപറേറ്റീവ് ലിമിറ്റഡിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ മാര്‍ക്കറ്റിങ് മാനേജര്‍ തസ്തികയില്‍ നിയമനം നടത്തുന്നു. എം.ബി.എ, ടീ/ മറ്റ് അനുബന്ധ പ്ലാന്റേഷന്‍ ഉത്പന്നങ്ങളുടെ മാര്‍ക്കറ്റിങ് മാനേജ്മെന്റില്‍ അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയവും കമ്പ്യൂട്ടര്‍