കൽപ്പറ്റ : മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ നിര്യാണത്തിൽ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് വയനാട് ജില്ലാ കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി.യോഗത്തിൽ ജില്ലാ പ്രസിഡന്റ് സംഷാദ് ബത്തേരി അധ്യക്ഷത വഹിച്ചു. വർക്കിംഗ് പ്രസിഡന്റ് മുനീർ നെടുംകരണ, സെക്രട്ടറി സന്തോഷ് എക്സൽ, ട്രഷറർ റോബി ചാക്കോ മാനന്തവാടി, യൂനുസ് പനമരം, റെജിലാസ് കാവുംമന്ദം, ഫൈസൽ മീനങ്ങാടി, അൻവർ മാനന്തവാടി, സലാം മേപ്പാടി, ഷൈജൽ കൽപ്പറ്റ, ബാബു രാജേഷ്, ബാവ അഷ്റഫ് എന്നിവർ സംസാരിച്ചു.

നഴ്‌സ് നിയമനം
മുട്ടില്‍ കുടുംബാരോഗ്യ കേന്ദ്രത്തിലെ പാലിയേറ്റീവ് കെയര്‍ യുണിറ്റിലേക്ക് നഴ്‌സിനെ നിയമിക്കുന്നു. എ.എന്‍.എം/ജി.എന്‍.എം/ബി.എസ്.സി നഴ്‌സിങ്, ബി.സി.സി.പി.എന്‍ എന്നിവയാണ് യോഗ്യത. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുമായി ഓഗസ്റ്റ് 20 ന് ഉച്ചയ്ക്ക് 2.30 ന് മുട്ടില്‍ ഗ്രാമപഞ്ചായത്ത് ഓഫീസില്‍