മാനന്തവാടി :ഇന്ത്യൻ ക്രിക്കറ്റ് താരം മിന്നുമണിയെ യുവമോർച്ച ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു. കുറിച്യ സമുദായത്തിന്റെയും സംസ്ഥാനത്തിന്റെയും വയനാടിന്റെയും അഭിമാനം വാനോളം ഉയർത്തുന്നതായിരുന്നു മിന്നുമണിയുടെ പ്രകടനമെന്ന് യുവമോർച്ച ജില്ലാ അദ്ധ്യക്ഷൻ ശരത് കുമാർ കെ പറഞ്ഞു. ചടങ്ങിൽ അശ്വിൻ റാം. ആർ എസ് , സുമിത്ത് പി.കെ, ഗൗതം എം.എസ് എന്നിവർ വീട്ടിൽ എത്തിയാണ് മിന്നു മണിയെ ആദരിച്ചത്.

നഴ്സ് നിയമനം
മുട്ടില്‍ കുടുംബാരോഗ്യ കേന്ദ്രത്തിലെ പാലിയേറ്റീവ് കെയര്‍ യുണിറ്റിലേക്ക് നഴ്സിനെ നിയമിക്കുന്നു. എ.എന്‍.എം/ജി.എന്‍.എം/ബി.എസ്.സി നഴ്സിങ്, ബി.സി.സി.പി.എന്‍ എന്നിവയാണ് യോഗ്യത. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുമായി ഓഗസ്റ്റ് 20 ന് ഉച്ചയ്ക്ക് 2.30 ന് മുട്ടില്‍ ഗ്രാമപഞ്ചായത്ത് ഓഫീസില്‍