കർണ്ണാടകയിൽ വ്യാപക ഇഞ്ചി മോഷണം;പ്രതിസന്ധിയിൽ മലയാളി കർഷകർ.

കൽപ്പറ്റ:കർണ്ണാടകയിൽ ഇഞ്ചിപാടങ്ങളിൽ നിരവധിയിടങ്ങളിലാണ് കേരളത്തിലെ 100 കണക്കിന് കർഷകർ കൃഷി ചെയ്യുന്നത്. ലക്ഷങ്ങൾ പാട്ടം നൽകിയാണ് മലയാളികൾ കർണ്ണാടകയിലെ വിവിധ പ്രദേശങ്ങളിൽ ഇഞ്ചി കൃഷിയുൾപ്പടെ നടത്തുന്നത്. എന്നാൽ വിളവെടു ക്കാറായ ഇഞ്ചിപാടങ്ങളിൽ ഇഞ്ചി മോഷണം വ്യാപകമായതോടെ കടുത്ത ആശങ്കയിലാണ് ഇതര സംസ്ഥാനത്തു നിന്ന് വന്ന് കൃഷി നടത്തുന്നവരും നാട്ടുകാരായ കർഷകരും. കഴിഞ്ഞ ദിവസം നഞ്ചൻകോടിനടുത്ത് ഇഞ്ചിപാടത്ത് മലയാളി കർഷകന്റെ ഇഞ്ചി മോഷണം നടത്താൻ എത്തിയ മോഷ്ടാക്കളെ മലയാളി കർഷക കൂട്ടായ്മയായ NFPO യുടെ വൊളണ്ടിയർമാർ പിടികൂടി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു. മൈസൂരു ജില്ലയിൽ മാത്രം വിവിധ താലൂക്കുകളിലായി 15000 ലധികം ഏക്കർ പ്രദേശത്ത് കേരളത്തിലെ കർഷകർ ഇഞ്ചിയുൾപ്പടെയുള്ള കൃഷി ചെയ്യുന്നുണ്ട്. ഹുൻസൂർ , ഗദിക പ്രദേശങ്ങങ്ങളിലും ഇഞ്ചി മോഷണം വ്യാപകമായിട്ടുണ്ട്. പല ദിവസങ്ങളിലായി വിശാലമായ കൃഷിയിടങ്ങളുടെ പല ഭാഗത്തു നിന്നാണ് മോഷണം നടത്തുന്നത്. ഇഞ്ചിയുടെ വില വർദ്ധിച്ച കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ 300 ലധികം ചാക്ക് ഇഞ്ചിയാണ് മോഷണം പോയിട്ടുള്ളത്. പ്രദേശിക മോഷണ സംഘങ്ങളെ ഉപയോഗിച്ച് നഗരങ്ങൾ കേന്ദ്രീകരിച്ചുള്ള ചില സംഘങ്ങൾ ആണ് ഇഞ്ചി മോഷണത്തിനു പിന്നിലെന്നാണ് NFPO ഉൾപ്പടെ ആരോപിക്കുന്നത്.
ഇതുമായി ബന്ധപ്പെട്ട് NFPO യും കർഷകരും ബെലിഗിരി പോലീസിൽ പരാതി നൽകി സാഹചര്യത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വില കൂടിയ സാഹചര്യത്തിൽ തക്കാളി പാടങ്ങളിലും മോഷണം നടക്കുന്നുണ്ട്. മോഷണത്താൽ പൊറുതിമുട്ടിയ കർഷകർക്ക് അവരവരുടെ കൃഷിയിടങ്ങളിൽ സുരക്ഷാ ക്യാമറകൾ സ്ഥാപിക്കുന്നതിനായുള്ള സൗകര്യങ്ങൾ ഒരുക്കാൻ മുൻക്കൈ എടുക്കാനും NFPO തീരുമാനിചിട്ടുണ്ട്. കർണ്ണാടക സംസ്ഥാനത്തെ വിവിധ ജില്ലകളിൽ കൃഷി നടത്തുന്ന കേരളത്തിൽ നിന്നുളള കർഷകരുടെ പ്രയാസങ്ങൾ ഉന്നയിച്ച് കർണ്ണാടക മുഖ്യമന്ത്രി കൃഷി മന്ത്രി എന്നിവർക്ക് നിവേദനം നൽകാനും തീരുമാനിച്ചതായി NFPO ഭാരാവാഹികൾ അറിയിച്ചു. മോഷണം നടന്ന കർഷകരുടെ പാടങ്ങൾ NFPO ഭാരവാഹികളായ ചെയർമാൻ ഫിലിപ്പ്ജോർജ്, അജയകുമാർ , തോമസ്, ഷാജി കെ ജെ, ശ്രീ. ബിജു നടവയൽ, എം ടി ഷാജി, സുനിൽ കൊട്ടിയൂർ, .സജി ബീനാച്ചി, ശ്രീ.സന്തോഷ് എന്നിവരുടെ നേതൃത്വത്തിൽ സന്ദർശിച്ചു.

സായാഹ്ന ഓ പി ആരംഭിച്ചു.

പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് കാപ്പും കുന്ന്കുടുംബാരോഗ്യ കേന്ദ്രത്തിൽ രോഗികൾ കൂടി വരുന്നതിനാൽ സായാഹ്ന ഓ പി ആരംഭിച്ചു പ്രസിഡണ്ട് പിബാലൻ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് ഭരണസമിതി അംഗങ്ങളായ പി എ ജോസ് എം പി നൗഷാദ്

ജാഗ്രത! ഈ വർഷത്തെ ആദ്യ ചുഴലിക്കാറ്റ് ‘ശക്തി ‘ അറബികടലിൽ പ്രവേശിച്ചു, കേരളത്തിൽ 3 ദിവസം ഇടിമിന്നലോടെയുള്ള മഴക്ക് സാധ്യത

തിരുവനന്തപുരം: ഈ വർഷത്തെ ആദ്യ ചുഴലിക്കാറ്റായ ‘ശക്തി ‘ അറബികടലിൽ പ്രവേശിച്ചതോടെ ഇടിമിന്നലോടെയുള്ള മഴക്ക് സാധ്യത. കേന്ദ്ര കാലാവസ്ഥ വകുപ്പ് അടുത്ത 3 ദിവസം കേരളത്തിൽ ഇടിമിന്നൽ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ

ആ ഭാ​ഗ്യവാനെ ഇന്ന് അറിയാം; തിരുവോണം ബമ്പർ നറുക്കെടുപ്പ്

കേരള ഭാഗ്യക്കുറി വകുപ്പിന്റെ 25 കോടി നേടുന്ന ഭാ​ഗ്യവാൻ ആരെന്ന് ഇന്ന് അറിയാം. ശനിയാഴ്‌ച ഇന്ന് പകൽ രണ്ടിന് തിരുവനന്തപുരത്തെ ഗോര്‍ഖി ഭവനിൽ നറുക്കെടുപ്പ് നടക്കും. ചരക്കുസേവന നികുതി മാറ്റവുമായി ബന്ധപ്പെട്ടും അപ്രതീക്ഷിതമായ കനത്ത

വാഹനലേലം

ജലസേചന വകുപ്പ് പടിഞ്ഞാറത്തറ ബിഎസ്പി അഡിഷണൽ സബ് ഡിവിഷൻ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസിൽ ഉപയോഗിച്ചിരുന്ന കെഎൽ 12 എഫ് 2124 നമ്പറിലുള്ള ബൊലേറോ ജീപ്പ് വാഹനം ലേലം ചെയ്യുന്നു. ക്വട്ടേഷനുകൾ ഒക്ടോബർ 15

വാഹനാപകടത്തിൽ വിദ്യാർത്ഥി മരിച്ചു.

കോഴിക്കോട് കുറ്റിക്കാട്ടൂരിന് സമീപംആറാം മൈലിൽ ബസ് സ്കൂട്ടറിൽ ഇടിച്ച് വിദ്യാർത്ഥി മരിച്ചു.വൈത്തിരി പൊഴുതന സ്വദേശി ഫർഹാൻ (18 )ആണ് മരിച്ചത്.രാത്രി ഒമ്പതരയോടെയാണ് അപകടം ഉണ്ടായത്. പെരുമണ്ണയിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ് ഇതുവഴി വന്ന കാറിനെ

വന്യമൃഗശല്യ പരിഹാരത്തിന് 1.13 കോടിയുടെ ഹാങിങ് ഫെൻസിങ് പദ്ധതി നടപ്പാക്കി മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്ത്

വികസന നേട്ടങ്ങള്‍ ചര്‍ച്ച ചെയ്ത് മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്തിന്റെ വികസന സദസ്സ്. ഗ്രാമ പഞ്ചായത്തിന്റെ അടിസ്ഥാന-പശ്ചാത്തല വികസനം ലക്ഷ്യമിട്ട് നടപ്പാക്കിയ ഗ്രാമീണ റോഡുകള്‍, നടപ്പാതകള്‍, കെട്ടിടങ്ങള്‍, റോഡ് നവീകരണം, കുടിവെള്ള പദ്ധതികള്‍, നടപ്പാലം, കലുങ്കുകള്‍, ഓവുചാലുകള്‍,

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.