ചാന്ദ്രദിനത്തോടനുബന്ധിച്ച് മുണ്ടക്കുറ്റി മൂൺലൈറ്റ് എൽ .പി സ്ക്കൂളിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു.
ബിപിഒ ഷിബു ഉദ്ഘാടനം
ചെയ്തു.ഹെഡ്മാസ്റ്റർ അബ്ദുൽ
റഫീക്ക് അധ്യക്ഷത വഹിച്ചു.യോഗത്തിൽ ഗൂഞ്ച കോർഡിനേറ്റർ ഷൈജു,സിആർസി കോഡിനേറ്റർ ശാരിക എന്നിവർ സംബന്ധിച്ചു.അധ്യാപകർ ആശംസകളർപ്പിച്ചു.ജെറ്റിഷ്,മൊയ്തു ,ഹരിത,റഷീന,സിറിൾ, സൗമ്യ,ഫർസീന , പ്രസൂന,അശ്വതി തുടങ്ങിയവർ നേതൃത്വം നൽകി.കുട്ടികൾക്കായി കളറിംഗ്,ചിത്രരചന മത്സരങ്ങൾ
സംഘടിപ്പിച്ചു.ബഹിരാകാശ യാത്രികന്റെ വേഷധാരിയെ കണ്ടത് കുട്ടികളിൽ കൗതുകമുണർത്തി.അധ്യാപകരുടെ സഹായത്തോടെ നാലാം ക്ലാസിലെ വിദ്യാർഥികൾ റോക്കറ്റിന്റെ മാതൃക നിർമ്മിച്ചു.
കൊളാഷ് നിർമ്മാണവും ചാന്ദ്രദൗത്യങ്ങളുടെ വീഡിയോ
പ്രദർശനവും സംഘടിപ്പിച്ചു.

ഓഗസ്റ്റ് മാസത്തെ റേഷൻ, കിറ്റ് വിതരണം
ഓണത്തോടനുബന്ധിച്ച് ഓഗസ്റ്റ് മാസത്തിൽ പിഎച്ച്എച്ച് (പിങ്ക് കാർഡ്) കാർഡിന് 5 കിഗ്രാം (10.90 രൂപ നിരക്കിൽ) അരിയും എൻപിഎസ് ( നീല കാർഡ്) കാർഡിന് 10 കിഗ്രാം (10.90 രൂപ നിരക്കിൽ) അരിയും അധിക