പൊന്നാനിയിലെ വീട്ടമ്മയുടെ കൊലപാതകം ; പ്രതിയായ ഭർത്താവ് ഇപ്പോഴും ഒളിവിൽ തന്നെ..

പൊന്നാനി : മലപ്പുറം പൊന്നാനിയിൽ ഭാര്യയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ഭർത്താവിനെ പിടികൂടാൻ സാധിക്കാതെ പോലീസ്. നാടിനെ നടുക്കിയ ദാരുണ കൊലപാതകം നടന്ന് രണ്ട് ദിവസം പിന്നിട്ടിട്ടും ഒളിവിൽ പോയ പ്രതി യൂനുസ് കോയയെക്കുറിച്ച് സൂചനകൾ ഒന്നും ലഭിച്ചിട്ടില്ല എന്നാണ് വിവരം.

പ്രതിയെക്കുറിച്ചുള്ള അന്വേഷണം പോലീസ് ഊർജിതമാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ജില്ലാ ഡോഗ് സ്ക്വാഡും വിരലടയാള, ഫോറൻസിക് വിഭാഗവും സംഭവ സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. കൊലപാതകം നടന്ന ദിവസം തന്നെ പ്രതിയെക്കുറിച്ചുള്ള വിവരം ലഭിക്കുന്നവർ പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടാൻ ആവശ്യപ്പെട്ട് പോലീസ് സാമൂഹ്യ മാധ്യമങ്ങളിലൂടെയും മറ്റും ലുക്ക്ഔട്ട് നോട്ടീസ് പങ്കുവെച്ചിരുന്നു.

കഴിഞ്ഞ വ്യാഴാഴ്ച രാത്രിയാണ് നാടിനെ നടുക്കിയ കൊലപാതകം അരങ്ങേറിയത്. പൊന്നാനി കോർട്ട് മൈതാനത്തിന് പിറകുവശം താമസിക്കുന്ന ആലിങ്ങൽ സുലൈഖ (39)യെ ഭർത്താവ്‌ പടിഞ്ഞാറേക്കര സ്വദേശി പഞ്ചിലകത്ത് യൂനസ് കോയ കമ്പിപ്പാരകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. പൊന്നാനി എം.ഐ യുപി സ്‌കൂളിലെ എം.ടി.എ പ്രസിഡന്റ് ആണ് സുലൈഖ.

ഭർത്താവുമായുള്ള പ്രശ്നത്തെ തുടർന്ന് സുലൈഖ മാസങ്ങളായി ഉമ്മയോടൊപ്പം പൊന്നാനിയിലെ വീട്ടിലായിരുന്നു താമസം. കുടുംബാരോഗ്യ കേന്ദ്രത്തിൽ താൽക്കാലികമായി ലഭിച്ച ജോലിയിൽനിന്ന് ലഭിക്കുന്ന വരുമാനവുമായി മൂന്ന് മക്കളോടൊത്ത് കഴിയുന്നതിനിടെയാണ് ഭർത്താവിനാൽ ജീവൻ നഷ്ടപ്പെട്ടത്.

കഴിഞ്ഞ വ്യാഴാഴ്ച രാത്രി സുലൈഖയുടെ വീടിന് സമീപത്തെ കനോലി കനാലിനരികിൽ ഒളിച്ചിരുന്ന പ്രതി സുലൈഖ പുറത്തിറങ്ങിയ തക്കം നോക്കി ഓടിവന്ന് കമ്പിപ്പാരകൊണ്ട് തലക്കടിച്ചാണ് കൊലപാതകം നടത്തിയത്.

കൃത്യം നടത്തിയ ശേഷം പ്രതി കനോലി കനാൽ നീന്തിക്കടന്ന് രക്ഷപ്പെട്ടിരിക്കാം എന്നാണ് പോലീസ് കരുതുന്നത്. കനോലി കനാലിന് സമീപത്തൂടെ അടിവസ്ത്രം മാത്രം ധരിച്ച് ഒരാൾ ഓടുന്നത് പ്രദേശവാസികളിൽ ചിലർ കണ്ടിരുന്നു.

‘കുട്ടിയും കോലും’ ഹിറ്റ്; കൊഴിഞ്ഞുപോക്കില്ല, കായിക വിനോദങ്ങളിലൂടെ ഗോത്രവിദ്യാർത്ഥികൾ സ്കൂളിലേക്ക്

ഗോത്രവർഗ വിദ്യാർത്ഥികളുടെ കൊഴിഞ്ഞുപോക്ക് തടയാനും സ്കൂളിൽ ഹാജർ നില മെച്ചപ്പെടുത്താനും ലക്ഷ്യമിട്ട് വരാമ്പറ്റ ജിഎച്ച്എസ് ആരംഭിച്ച ‘കുട്ടിയും കോലും’ പദ്ധതി മികച്ച വിജയം. പഠനത്തോടൊപ്പം കായിക വിനോദങ്ങൾക്ക് പ്രാധാന്യം നൽകുന്ന പദ്ധതിക്ക് മികച്ച പ്രതികരണമാണ്

പെൻഷൻ മസ്റ്ററിങ്;ഏഴ് ലക്ഷത്തോളം പേര്‍ പുറത്ത്

സംസ്ഥാനത്തെ സാമൂഹിക സുരക്ഷ പെൻഷൻ മസ്റ്ററിങ് അവസാനിക്കാൻ ആറ് ദിവസം ശേഷിക്കെ പുറത്തുള്ളത് 6,76,994 പേർ. കാർഷിക പെൻഷൻ, വാർധക്യകാല പെൻഷൻ, വിധവ പെൻഷൻ, അവിവാഹിത പെൻഷൻ, ക്ഷേമ പെൻഷൻ എന്നീ ഇനങ്ങളിലായി സംസ്ഥാനത്ത്

വിമാനത്താവളം വഴിയുള്ള സ്വർണക്കടത്ത്; ഒന്നാം സ്ഥാനത്ത് മുംബൈ, രണ്ടാമത് ഡല്‍ഹി, നാലാമത് കരിപ്പൂര്‍*

ന്യൂഡൽഹി: രാജ്യത്ത് വിമാനത്താവളംവഴിയുള്ള സ്വർണ്ണക്കടത്തിൽ കോഴിക്കോട് നാലാം സ്ഥാനത്തും കൊച്ചി അഞ്ചാം സ്ഥാനത്തും. മുംബെെ,ഡൽഹി,ചെന്നെെ വിമാനത്താവളങ്ങളാണ് ആദ്യമൂന്ന് സ്ഥാനങ്ങളിൽ. 2021 മുതല്‍ കൂടുതല്‍ സ്വര്‍ണം പിടിച്ചത് മുംബൈയിലെ ഛത്രപതി ശിവജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിലാണ്.

ഓണത്തിന് ഒരു റേഷന്‍ കാര്‍ഡിന് 20 കിലോ അരി 25 രൂപ നിരക്കില്‍*

ഓണത്തിന് ഒരു റേഷന്‍ കാര്‍ഡിന് 20 കിലോ അരി 25 രൂപ നിരക്കില്‍ ലഭിക്കുമെന്ന് മന്ത്രി ജി.ആര്‍ അനില്‍. ബിപിഎല്‍, എപിഎല്‍ കാര്‍ഡ് എന്ന വ്യത്യാസം ഇല്ലാതെ ലഭിക്കുമെന്നും 250-ല്‍ അധികം ബ്രാന്‍ഡഡ് നിത്യോപയോഗ

12ാം ദിനവും സ്വര്‍ണവില കുറഞ്ഞു

ഒരു പവന് സ്വർണ്ണത്തിന്റെ ഇന്നത്തെ വില 73,440 രൂപ സംസ്ഥാനത്ത് സ്വര്‍ണത്തിന് ഇന്നും വിലകുറഞ്ഞു. ഗ്രാമിന് 55 രൂപയും പവന് 440 രൂപയുമാണ് ഇടിഞ്ഞത്. ഇതോടെ ഗ്രാമിന് 9,180 രൂപയും പവന് 73,440 രൂപയുമായി.

റോക്കറ്റ് വേഗത്തില്‍ കുതിച്ചുയര്‍ന്ന് ബിരിയാണി അരിവില; കയമ കിലോയ്ക്ക് 230 രൂപ, ബിരിയാണി വിലയും കൂടി

കോഴിക്കോട്: ബിരിയാണി ഇഷ്ടപ്പെടാത്ത മലയാളികളുണ്ടോ? എന്ത് ചോദ്യമാണല്ലേ… എന്നാൽ കയമ അരിയുടെ വില പോകുന്ന പോക്ക് കണ്ട് ബിരിയാണി പ്രിയം അൽപം കുറഞ്ഞെങ്കിൽ അതിൽ തെറ്റുപറയാനില്ല. കേരളത്തിൽ ബിരിയാണിക്ക് കൂടുതൽ ഉപയോഗിക്കുന്ന കയമ അരിക്ക്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.