കണിയാമ്പറ്റ: കണിയാമ്പറ്റ പഞ്ചായത്ത് പന്ത്രണ്ടാം വാര്‍ഡ് സിനിമാള്‍ കുന്നിന്റെ പുറകുവശം കോട്ടേക്കാരന്‍ മജീദിന്റെ വീടിന്റെ സംരക്ഷണ ഭിത്തി ഇടിഞ്ഞു വീണു. ശക്തമായ മഴയില്‍ ഇന്ന് പുലര്‍ച്ചെയാണ് മതില്‍ തകര്‍ന്നു വീണത്.സമാന രീതിയിലുള്ള ഭീഷണി നേരിടുന്നതായുള്ള പരാതികള്‍ സിനിമാളിന്റെ പുറകുവശം താമസിക്കുന്നവര്‍ ഉന്നയിക്കുന്നുണ്ട്. പഞ്ചായത്തിലും വില്ലേജിലും
ജില്ലാ ദുരന്തനിവാരണ അതോറിറ്റിയിലും കൃത്യമായ പരാതികള്‍ നല്‍കിയിട്ടും നാളിതുവരെയായി യാതൊരു നടപടി ഉണ്ടായിട്ടില്ലെന്നാണ് ഇവരുടെ ആക്ഷേപം.

ഓഗസ്റ്റ് മാസത്തെ റേഷൻ, കിറ്റ് വിതരണം
ഓണത്തോടനുബന്ധിച്ച് ഓഗസ്റ്റ് മാസത്തിൽ പിഎച്ച്എച്ച് (പിങ്ക് കാർഡ്) കാർഡിന് 5 കിഗ്രാം (10.90 രൂപ നിരക്കിൽ) അരിയും എൻപിഎസ് ( നീല കാർഡ്) കാർഡിന് 10 കിഗ്രാം (10.90 രൂപ നിരക്കിൽ) അരിയും അധിക