തൃശൂരിൽ വൻ കഞ്ചാവ് വേട്ട; പിടിച്ചെടുത്തത് പ്രോട്ടീൻ മാളിൽ നിന്നും…

തൃശൂർ: പ്രോട്ടീൻ മാളിൽ നിന്നും വൻ കഞ്ചാവ് ശേഖരം പിടികൂടി. 5kg വരുന്ന കഞ്ചാവാണ് പിടികൂടിയത്.
തൃശൂർ പടിഞ്ഞാറെ കോട്ടയിലെ പ്രോട്ടീൻ മാളിൽ നിന്നാണ് കഞ്ചാവ് പിടികൂടിയത്. സ്ഥാപനയുടമ നെടുപുഴ സ്വദേശി വിഷ്ണു(33), തൊഴിലാളി പാലക്കാട്‌ സ്വദേശി ആഷിക്(27) എന്നിവരെ അന്വേഷണ സംഘം പിടികൂടി.

രഹസ്യ വിവരത്തെ തുടർന്ന് തൃശൂർ കസ്റ്റംസ് റവന്യു ഉദ്യോഗസ്ഥർ നടത്തിയ തിരച്ചിലിലാണ് പ്രോടീൻ മാളിൽ നിന്നും കഞ്ചാവ് പൊതി കണ്ടെത്തിയത്.

തൃശൂരിലെ മറ്റൊരു കേസിന്റെ അന്വേഷണത്തിൽ ഗുവാഹത്തിയിൽ നിന്നും കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണ സംഘം പ്രോട്ടീൻ മാളിൽ തിരച്ചിൽ നടത്തിയത്.

തൃശൂരിലേക്ക് ഗുവാഹതിയിൽ നിന്ന് കഞ്ചാവ് എത്തുന്നുണ്ടെന്ന് അറിഞ്ഞതോടെ കസ്റ്റംസ് വല വിരിക്കുകയായിരുന്നു.

രണ്ടു ഫിറ്റ്നസ് സെന്ററുകളുടെയും ഒരു പ്രോട്ടീൻ മാളിന്റെയും ഉണ്ടാസ്ഥനായ പ്രതിയെ ചുറ്റിപ്പറ്റി മാസങ്ങളായി നടത്തിയ അന്വേഷണത്തിലാണ് ഇവർ പിടിയിലായത്.

ബഡ്സ് സ്ക്കൂൾ കുട്ടികൾക്ക് സീനിയർ ചേമ്പർ ഇൻ്റർനാഷണലിൽ മാനന്തവാടിയുടെ സ്നേഹ സമ്മാനം

തൃശിലേരി : തിരുനെല്ലി ഗ്രാമപഞ്ചായത്ത് ബഡ്സ് പാരഡൈസിലെ വിദ്യാർത്ഥികൾക്ക് സീനിയർ ചേമ്പർ ഇൻ്റർനാഷണൽ തൊഴിൽ പരിശീലനത്തിനായ് തയ്യൽ മെഷീൻ സ്നേഹ സമ്മാനമായ് നൽകി. തയ്യൻ മെഷീൻ വാർഡ് മെമ്പർ ജയ കെജി ഏറ്റുവാങ്ങി. ചേമ്പർ

നഴ്‌സിംഗ് കോളേജുകള്‍ക്ക് 13 തസ്തികകള്‍*

പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട്, കാസര്‍ഗോഡ് ജില്ലകളിലായി ആരംഭിച്ച 5 പുതിയ സര്‍ക്കാര്‍ നഴ്‌സിംഗ് കോളേജുകള്‍ക്കും തിരുവനന്തപുരം നഴ്‌സിംഗ് കോളേജ്-അനക്‌സിലുമായി പുതിയ തസ്തികകള്‍ സൃഷ്ടിക്കാന്‍ മന്ത്രിസഭാ യോഗം അനുമതി നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി

‘കുട്ടിയും കോലും’ ഹിറ്റ്; കൊഴിഞ്ഞുപോക്കില്ല, കായിക വിനോദങ്ങളിലൂടെ ഗോത്രവിദ്യാർത്ഥികൾ സ്കൂളിലേക്ക്

ഗോത്രവർഗ വിദ്യാർത്ഥികളുടെ കൊഴിഞ്ഞുപോക്ക് തടയാനും സ്കൂളിൽ ഹാജർ നില മെച്ചപ്പെടുത്താനും ലക്ഷ്യമിട്ട് വരാമ്പറ്റ ജിഎച്ച്എസ് ആരംഭിച്ച ‘കുട്ടിയും കോലും’ പദ്ധതി മികച്ച വിജയം. പഠനത്തോടൊപ്പം കായിക വിനോദങ്ങൾക്ക് പ്രാധാന്യം നൽകുന്ന പദ്ധതിക്ക് മികച്ച പ്രതികരണമാണ്

പെൻഷൻ മസ്റ്ററിങ്;ഏഴ് ലക്ഷത്തോളം പേര്‍ പുറത്ത്

സംസ്ഥാനത്തെ സാമൂഹിക സുരക്ഷ പെൻഷൻ മസ്റ്ററിങ് അവസാനിക്കാൻ ആറ് ദിവസം ശേഷിക്കെ പുറത്തുള്ളത് 6,76,994 പേർ. കാർഷിക പെൻഷൻ, വാർധക്യകാല പെൻഷൻ, വിധവ പെൻഷൻ, അവിവാഹിത പെൻഷൻ, ക്ഷേമ പെൻഷൻ എന്നീ ഇനങ്ങളിലായി സംസ്ഥാനത്ത്

വിമാനത്താവളം വഴിയുള്ള സ്വർണക്കടത്ത്; ഒന്നാം സ്ഥാനത്ത് മുംബൈ, രണ്ടാമത് ഡല്‍ഹി, നാലാമത് കരിപ്പൂര്‍*

ന്യൂഡൽഹി: രാജ്യത്ത് വിമാനത്താവളംവഴിയുള്ള സ്വർണ്ണക്കടത്തിൽ കോഴിക്കോട് നാലാം സ്ഥാനത്തും കൊച്ചി അഞ്ചാം സ്ഥാനത്തും. മുംബെെ,ഡൽഹി,ചെന്നെെ വിമാനത്താവളങ്ങളാണ് ആദ്യമൂന്ന് സ്ഥാനങ്ങളിൽ. 2021 മുതല്‍ കൂടുതല്‍ സ്വര്‍ണം പിടിച്ചത് മുംബൈയിലെ ഛത്രപതി ശിവജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിലാണ്.

ഓണത്തിന് ഒരു റേഷന്‍ കാര്‍ഡിന് 20 കിലോ അരി 25 രൂപ നിരക്കില്‍*

ഓണത്തിന് ഒരു റേഷന്‍ കാര്‍ഡിന് 20 കിലോ അരി 25 രൂപ നിരക്കില്‍ ലഭിക്കുമെന്ന് മന്ത്രി ജി.ആര്‍ അനില്‍. ബിപിഎല്‍, എപിഎല്‍ കാര്‍ഡ് എന്ന വ്യത്യാസം ഇല്ലാതെ ലഭിക്കുമെന്നും 250-ല്‍ അധികം ബ്രാന്‍ഡഡ് നിത്യോപയോഗ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.