കൽപറ്റ: കേരള പ്രവാസി സംഘം വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൽപറ്റയിൽ മണിപ്പൂർ കലാപത്തിനെതിരെ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. ബസ് ബേ പരിസരത്ത് നടന്ന യോഗം സിപിഐ (എം) ജില്ലാ കമ്മിറ്റിയംഗം കെ എം ഫ്രാൻസിസ് ഉദ്‌ഘാടനം ചെയ്തു. പ്രവാസി സംഘം ജില്ലാ പ്രസിഡന്റ് കെ കെ നാണു അധ്യക്ഷത വഹിച്ചു. മുഹമ്മദ് പഞ്ചാര അഭിവാദ്യം അർപ്പിച്ച് സംസാരിച്ചു. പ്രവാസി സംഘം ജില്ലാ സെക്രട്ടറി അഡ്വ: സരുൺ മാണി സ്വാഗതവും, കൽപറ്റ ഏരിയ സെക്രട്ടറി പി ടി മൻസൂർ നന്ദിയും പറഞ്ഞു.

ആഘോഷവേളയിൽ സ്‌കൂളുകളിൽ യൂണിഫോം നിർബന്ധമാക്കില്ല; പ്രഖ്യാപനവുമായി മന്ത്രി വി ശിവൻകുട്ടി
തിരുവനന്തപുരം: സ്‌കൂളുകളിലെ ആഘോഷ ദിനങ്ങളിൽ കുഞ്ഞുങ്ങൾക്ക് യൂണിഫോം നിർബന്ധമാക്കില്ലെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. കുഞ്ഞുങ്ങളുടെ തന്നെ ആവശ്യപ്രകാരമാണ് ഈ തീരുമാനമെന്നും കുഞ്ഞുങ്ങൾ പൂമ്പാറ്റകളായി പറന്നു രസിക്കട്ടേയെന്നും മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു മന്ത്രിയുടെ കുറിപ്പിന്റെ