ഇത് പുതിയ ചുവടുവെപ്പ്; സന്തോഷം പങ്കിട്ട് അമൃത സുരേഷ്..

ഗായികയും അവാതരികയുംമായ അമൃത സുരേഷ് സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്ന പോസ്റ്റുകൾ എല്ലാം തന്നെ ഏറെ ശ്രദ്ധനേടാറുണ്ട്. പ്രേക്ഷക ഇഷ്ടത്തോടൊപ്പം തന്നെ വിമർശനങ്ങൾക്കും പലപ്പോഴും അമൃത പാത്രമാകാറുണ്ട്.

ഇവയ്ക്ക് തക്ക മറുപടിയും ചിലപ്പോഴൊക്കെ അമൃത നൽകാറുമുണ്ട്. ഇപ്പോഴിതാ തന്റെ ജീവിതത്തിലെ പുതിയ പരീക്ഷണവുമായി എത്തിയിരിക്കുകയാണ് അമൃത. ഇതിന്റെ ചിത്രങ്ങളും വീഡിയോകളും അമൃത പങ്കുവച്ചിട്ടുണ്ട്.

സംഗീതത്തിലും നൃത്തത്തിലും തന്റെ കഴിവ് തെളിയിച്ചിട്ടുള്ള അമൃത, ഇപ്പോൾ അഭിനയത്തിലും ഒരു കൈ നോക്കാനുള്ള ശ്രമത്തിലാണ്. ഇതിനായി ആദിശക്തി തിയേറ്റർ എന്ന റിസർച്ച് കേന്ദ്രത്തിൽ ആണ് അമൃത കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഉണ്ടായിരുന്നത്.

ഇവിടെ നിന്നുള്ള നിരവധി ഫോട്ടോകൾ അമൃത പങ്കുവച്ചിട്ടുണ്ട്. ഈ ഫോട്ടോകളിൽ പ്രേക്ഷകരുടെ ശ്രദ്ധപോയത് ഒരു സിനിമാ താരത്തിലേക്കാണ്. തെലുങ്ക് യുവതാരം നാഗചൈതന്യ അക്കിനേനി ആയിരുന്നു അത്. നാഗ ചൈതന്യയും ഈ വർക്ക് ഷോപ്പിൽ പങ്കെടുത്തിരുന്നു.

മനസിനും ശരീരത്തിനും ഊർജം പകരുന്നതാണ് തിയറ്റർ വർക്ക് ഷോപ്പുകൾ. കേരളത്തിൽ ഇതിന് വലിയ പ്രചാരണമുണ്ട്. മുൻപ് ജയറാമിന്റെ മകൾ ഇത്തരത്തിൽ വർക്ക്ഷോപ്പിൽ പങ്കെടുത്തതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യാറുണ്ട്.

അമൃത ഫോട്ടോകൾ പങ്കുവച്ചതിന് പിന്നാലെ നിരവധി പേരാണ് കമന്റുകളുമായി രംഗത്തെത്തിയത്. പിന്നണി ഗായികയായത് എന്നതുകൊണ്ട് തന്നെ അഭിനയത്തിലും അമൃതയ്ക്ക് ശോഭിക്കാൻ കഴിയും എന്നാണ് ചിലർ പറയുന്നത്.

അടുത്തിടെ ഗോപി സുന്ദറുമായി അമൃത വേര്‍പിരിഞ്ഞെന്ന തരത്തില്‍ പ്രചാരണങ്ങള്‍ നടന്നിരുന്നു. അതിന് കാരണമായി സോഷ്യൽ മീഡിയ ഉയർത്തിക്കാട്ടുന്നത് രണ്ട് കാര്യങ്ങളാണ്.

ഒന്ന് ഇരുവരും പരസ്പരം അൺഫോളോ ചെയ്തു. രണ്ട്, 2022 മെയ് 26ന് പ്രണയമാണെന്ന് വെളിപ്പെടുത്തി കൊണ്ടുള്ള പോസ്റ്റും പിന്‍വലിച്ചു. ഈ പ്രചാരണങ്ങള്‍ നടക്കുന്നതിനിടെ ഇരുവരുടെയും ഫോട്ടോ പങ്കുവച്ച് അമൃതയും ഗോപി സുന്ദറും രംഗത്തെത്തിയിരുന്നു.

സ്പോട്ട് അഡ്മിഷന്‍

മാനന്തവാടി ഗവ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിങ് സെന്ററില്‍ ഫാഷന്‍ ഡിസൈനിങ് ആന്‍ഡ് ഗാര്‍മെന്റ്സ് ടെക്നോളജിയിലേക്ക് സ്പോട്ട് അഡ്മിഷന്‍ നടത്തുന്നു. വിദ്യാര്‍ത്ഥികള്‍ ഓഗസ്റ്റ് ആറിന് രാവിലെ 9.30 മുതല്‍ 11 വരെ നടക്കുന്ന സ്പോട്ട്

സീറ്റൊഴിവ്

മീനങ്ങാടി മോഡല്‍ കോളേജില്‍ നാല് വര്‍ഷത്തെ ബി.കോം കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ്, ബി.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ് കോഴ്സുകളില്‍ സീറ്റൊഴിവ്. ഫോണ്‍ – 9747680868, 8547005077

ഖാദി ഓണം മേള

കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡിന് കീഴില്‍ കല്‍പ്പറ്റ, പനമരം, മാനന്തവാടി എന്നിവടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഖാദി ഗ്രാമ സൗഭാഗ്യകളിലും പുല്‍പള്ളി, പള്ളിക്കുന്ന് ഗ്രാമ സൗഭാഗ്യകളിലും ഖാദി ഓണം മേളകള്‍ ആരംഭിച്ചു. സെപ്റ്റംബര്‍ നാല് വരെ

പച്ചത്തേയില വില നിശ്ചയിച്ചു.

ജില്ലയില്‍ ജൂലൈ മാസത്തെ പച്ചത്തേയിലയുടെ വില 12.02 രൂപയായി നിശ്ചയിച്ചു. പച്ച തേയിലയുടെ വില തീര്‍പ്പാക്കുമ്പോള്‍ ഫാക്ടറികള്‍ ശരാശരി വില പാലിച്ച് വിതരണക്കാര്‍ക്ക് നല്‍കണമെന്ന് അസിസ്റ്റന്റ് ഡയറക്ടര്‍ അറിയിച്ചു.

ക്വട്ടേഷന്‍ ക്ഷണിച്ചു.

പട്ടികവര്‍ഗ്ഗ വികസന വകുപ്പ് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ ഓഗസ്റ്റ് ഒന്‍പതിന് സംഘടിപ്പിക്കുന്ന സുവര്‍ണ്ണ ജുബിലി ആഘോഷങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനത്തില്‍ പങ്കെടുക്കുന്നവരെ ജില്ലയില്‍ നിന്നും തിരുവനന്തപുരത്ത് എത്തിക്കാനും ഉദ്ഘാടനം കഴിഞ്ഞ് തിരികെ ജില്ലയിലെത്തിക്കാനും ടൂറിസ്റ്റ് ബസ്

തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് പ്രവേശനം

കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് പ്രവേശനം ആരംഭിച്ചു. പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, വേഡ് പ്രോസസിങ് ആന്‍ഡ് ഡാറ്റ എന്‍ട്രി, ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ ആന്‍ഡ നെറ്റ്‌വര്‍ക്ക് മെയിന്റനന്‍സ്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.