തക്കാളിക്ക് പിന്നാലെ രാജ്യത്ത് ഉള്ളിവിലയും ഉയരുമെന്ന് റിപ്പോർട്ട്

ന്യൂഡൽഹി: തക്കാളിക്ക് പിന്നാലെ രാജ്യത്ത് ഉള്ളിവിലയും ഉയരുമെന്ന് റിപ്പോർട്ട്. റേറ്റിങ്
ഏജൻസിയായ ക്രിസലാണ് ഇതുസംബന്ധിച്ച പ്രവചനം നടത്തിയത്.വിതരണത്തിലുണ്ടാവുന്ന കുറവ് മൂലം ഉള്ളിവില കിലോ ഗ്രാമിന് 70 രൂപയിലേക്ക് ഉയരുമെന്നാണ് റിപ്പോർട്ട്.

ഉള്ളിയുടെ വിതരണത്തിലേയും ആവശ്യകതയിലെയും അന്തരം ആഗസ്റ്റ് അവസാനത്തോടെ വിപണിയിൽ പ്രതിഫലിക്കുമെന്നാണ് സൂചന.സെപ്റ്റംബർ ആദ്യത്തോടെ റീടെയിൽ വിപണിയിൽ ഉള്ളി വില 70 രൂപയിലേക്ക് ഉയരുമെന്നാണ് പ്രവചനം. എങ്കിലും 2020ലെ വിലയിലേക്ക് ഉള്ളിയെത്തില്ലെന്നും ക്രിസൽ പ്രവചിക്കുന്നു ഫെബ്രുവരിയിൽ വൻ വിൽപന മൂലം സ്റ്റോർ ചെയ്യുന്ന ഉള്ളിയുടെ അളവിൽ കുറവുണ്ടായിട്ടുണ്ട്. ജനുവരി മുതൽ മെയ് വരെയുള്ള കാലയളവിൽ വില വൻതോതിൽ കുറഞ്ഞതോടെ കർഷകർ വലിയ രീതിയിൽ ഉള്ളി വിറ്റഴിക്കുകയായിരുന്നു.ഇതുമൂലമാണ് സ്റ്റോർ ചെയ്തുവെച്ച ഉള്ളിയുടെ അളവിൽ കുറവുണ്ടായത്.

ഇത് സെപ്റ്റംബറിൽ ഉള്ളിവില ഉയരുന്നതിന് കാരണമായേക്കുമെന്നാണ് പ്രവചനം. ഇതിനൊപ്പം ഖാരിഫ് കാലത്ത് ഉള്ളി ഉൽപാദനത്തിൽ അഞ്ച് ശതമാനത്തിന്റെ കുറവുണ്ടാകുകയും ചെയ്തിട്ടുണ്ട്. ഇതും ഉള്ളിവിലയെ സ്വാധീനിക്കുമെന്നാണ് വിലയിരുത്തൽ.

സ്പോട്ട് അഡ്മിഷന്‍

മാനന്തവാടി ഗവ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിങ് സെന്ററില്‍ ഫാഷന്‍ ഡിസൈനിങ് ആന്‍ഡ് ഗാര്‍മെന്റ്സ് ടെക്നോളജിയിലേക്ക് സ്പോട്ട് അഡ്മിഷന്‍ നടത്തുന്നു. വിദ്യാര്‍ത്ഥികള്‍ ഓഗസ്റ്റ് ആറിന് രാവിലെ 9.30 മുതല്‍ 11 വരെ നടക്കുന്ന സ്പോട്ട്

സീറ്റൊഴിവ്

മീനങ്ങാടി മോഡല്‍ കോളേജില്‍ നാല് വര്‍ഷത്തെ ബി.കോം കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ്, ബി.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ് കോഴ്സുകളില്‍ സീറ്റൊഴിവ്. ഫോണ്‍ – 9747680868, 8547005077

ഖാദി ഓണം മേള

കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡിന് കീഴില്‍ കല്‍പ്പറ്റ, പനമരം, മാനന്തവാടി എന്നിവടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഖാദി ഗ്രാമ സൗഭാഗ്യകളിലും പുല്‍പള്ളി, പള്ളിക്കുന്ന് ഗ്രാമ സൗഭാഗ്യകളിലും ഖാദി ഓണം മേളകള്‍ ആരംഭിച്ചു. സെപ്റ്റംബര്‍ നാല് വരെ

പച്ചത്തേയില വില നിശ്ചയിച്ചു.

ജില്ലയില്‍ ജൂലൈ മാസത്തെ പച്ചത്തേയിലയുടെ വില 12.02 രൂപയായി നിശ്ചയിച്ചു. പച്ച തേയിലയുടെ വില തീര്‍പ്പാക്കുമ്പോള്‍ ഫാക്ടറികള്‍ ശരാശരി വില പാലിച്ച് വിതരണക്കാര്‍ക്ക് നല്‍കണമെന്ന് അസിസ്റ്റന്റ് ഡയറക്ടര്‍ അറിയിച്ചു.

ക്വട്ടേഷന്‍ ക്ഷണിച്ചു.

പട്ടികവര്‍ഗ്ഗ വികസന വകുപ്പ് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ ഓഗസ്റ്റ് ഒന്‍പതിന് സംഘടിപ്പിക്കുന്ന സുവര്‍ണ്ണ ജുബിലി ആഘോഷങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനത്തില്‍ പങ്കെടുക്കുന്നവരെ ജില്ലയില്‍ നിന്നും തിരുവനന്തപുരത്ത് എത്തിക്കാനും ഉദ്ഘാടനം കഴിഞ്ഞ് തിരികെ ജില്ലയിലെത്തിക്കാനും ടൂറിസ്റ്റ് ബസ്

തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് പ്രവേശനം

കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് പ്രവേശനം ആരംഭിച്ചു. പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, വേഡ് പ്രോസസിങ് ആന്‍ഡ് ഡാറ്റ എന്‍ട്രി, ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ ആന്‍ഡ നെറ്റ്‌വര്‍ക്ക് മെയിന്റനന്‍സ്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.