പുൽപ്പള്ളി പെരിക്കല്ലൂരിൽ നിന്നും തമിഴ്നാട് ഗൂഡല്ലൂർ സ്വദേശി കൃഷ്ണകുമാർ എന്നയാളെ 300 ഗ്രാം കഞ്ചാവുമായി പിടികൂടി. പുൽപ്പള്ളി പോലീസ് സബ് ഇൻസ്പെക്ടർ മനോജ് സി ആറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത് സിവിൽ പോലീസ് ഓഫീസർമാരായ തോമസ്, ഹനിഷ്,സബിൻ എന്നിവർ സംഘത്തിൽ ഉണ്ടായിരുന്നു.

വന്യമൃഗ സംഘര്‍ഷ പ്രതിരോധ പദ്ധതികൾ വിജയം കാണുന്നു; മാതൃകയായി മാനന്തവാടി
ജില്ലയിൽ മനുഷ്യ- വന്യമൃഗ സംഘര്‍ഷ പ്രതിരോധ പദ്ധതി വിജയം കാണുന്നു. ജനവാസ മേഖലകളിലിറങ്ങുന്ന വന്യജീവികളെ പ്രതിരോധിക്കാൻ മാനന്തവാടിയിലെ വിവിധ പ്രദേശങ്ങളിൽ 10 കോടിയിലധികം രൂപയുടെ വിവിധ പദ്ധതികളാണ് നടപ്പാക്കിയത്. നിയോജക മണ്ഡലം എംഎൽഎയും പട്ടികജാതി പട്ടികവർഗ