പ്രതിഫലം എത്ര? ദുൽഖറിന്റെ മറുപടി ഇങ്ങനെ..

കേരളത്തിന് അകത്തും പുറത്തും ഒട്ടനവധി ആരാധകരുള്ള താരമാണ് ദുൽഖർ സൽമാൻ. മലയാളികൾ സ്നേഹത്തോടെ ‘കുഞ്ഞിക്കാ’ എന്ന് വിളിക്കുന്ന ദുൽഖർ തന്റെ പ്രതിഫലത്തെ കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ ചർച്ചയാകുന്നത്.

തന്റെ പ്രതിഫലം സിനിമയെ ആശ്രയിച്ചിരിക്കും എന്നാണ് ദുൽഖർ പറയുന്നത്. ന്യൂസ് 18 ഷോഷ ചാനലിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു ദുൽഖറിന്റെ പ്രതികരണം.

”സിനിമയെ ആശ്രയിച്ചാണ് ഞാൻ പ്രതിഫലം വാങ്ങുന്നത്. പണത്തിന് പ്രധാന്യം കെടുക്കാറില്ല. സിനിമയുടെ ബജറ്റിന് അനുസരിച്ച് ജോലി ചെയ്യാൻ സന്തോഷമോ ഉള്ളൂ. അതുകൊണ്ട് തന്നെ ഒരു നിശ്ചിത തുകയായിരിക്കില്ല എന്റെ പ്രതിഫലം”, എന്നാണ് ദുൽഖർ പറഞ്ഞു. നേരത്തെ ഒരു സിനിമയ്ക്ക് 2 മുതൽ 3 കോടി വരെയാണ് ദുൽഖർ പ്രതിഫലമായി വാങ്ങുകയെന്ന തരത്തിൽ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

അതേസമയം ദുല്‍ഖര്‍ നായകനാകുന്ന ആദ്യ വെബ് സീരീസ് റിലീസിന് ഒരുങ്ങുകയാണ്. ‘ഗണ്‍സ് ആൻഡ് ഗുലാബ്‍സ്’ എന്നാണ് സീരീസിന്‍റെ പേര്. നെറ്റ്‍ഫ്ലിക്സില്‍ ഓഗസ്‍റ്റ് 18 സ്‍ട്രീമിംഗ് ആരംഭിക്കും.

കോമഡി ക്രൈം ത്രില്ലര്‍ വിഭാഗത്തിലാണ് സിരീസാണ് ഇത്. രാജ്‍കുമാര്‍ റാവു, ആദര്‍ശ് ഗൗരവ്, ഗുല്‍ഷന്‍ ദേവയ്യ, സതീഷ് കൌശിക്, വിപിന്‍ ശര്‍മ്മ, ശ്രേയ ധന്വന്തരി, ടി ജെ ഭാനു എന്നിവരാണ് മറ്റു വേഷങ്ങള്‍ ചെയ്‍തിരിക്കുന്നത്.

സൗജന്യ തൊഴില്‍ പരിശീലനം

ജില്ലാ വ്യവസായ കേന്ദ്രവും ഇന്റര്‍നാഷണല്‍ ഓര്‍ഗനൈസേഷനും സംയുക്തമായി സംഘടിപ്പിക്കുന്ന ടെക്‌നോളജി മാനേജ്‌മെന്റ് ഡെവലപ്‌മെന്റ് പ്രോഗ്രാമിന്റെ ഭാഗമായി ഭക്ഷ്യ സംസ്‌കരണ മേഖലയില്‍ സംരംഭം ആരംഭിക്കാനും വിപുലീകരിക്കാനും തൊഴില്‍ പരിശീലനം നല്‍കുന്നു. 20 ദിവസത്തെ സൗജന്യ പരിശീലനത്തിലേക്ക്

ഗൂഗിള്‍ മാപ്പ് ചതിച്ചാശാനേ! റോഡും തോടും തിരിച്ചറിയാനാകാത്ത വിധം വെള്ളക്കെട്ട്, പേട്ടയിൽ യൂബര്‍ കാര്‍ കാനയിൽ വീണു.

കൊച്ചി: കനത്ത മഴയിൽ കൊച്ചിയിലെ പലയിടത്തും വെള്ളം കയറിയിരിക്കുകയാണ്. നഗരത്തില്‍ വെള്ളക്കെട്ട് മൂലമുള്ള ദുരിതം തുടരുന്നതിനിടെ തൃപ്പുണിത്തുറ പേട്ടയിൽ യൂബര്‍ ടാക്സി കാര്‍ കാനയിൽ വീണു. യാത്രക്കാരനെ ഇറക്കിയശേഷം പേട്ടയിലൂടെ ഗൂഗിള്‍ മാപ്പുമിട്ട് പോകുന്നതിനിടെയാണ്

മെസിയെ കൊണ്ടുവരാൻ പണം അടച്ചു; ഇനി വന്നില്ലെങ്കില്‍ കരാര്‍ ലംഘനം, നിയമനടപടി; റിപ്പോർട്ടർ ടിവി എംഡി

കൊച്ചി: ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസി അടക്കമുള്ള അര്‍ജന്റീനന്‍ ടീം കേരളത്തിലേക്ക് വരില്ലെന്ന രീതിയില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ക്ക് വ്യക്തവും കൃത്യവുമായ മറുപടിയുമായി റിപ്പോര്‍ട്ടര്‍ ടി വി മാനേജിംഗ് എഡിറ്റര്‍ ആന്റോ അഗസ്റ്റിന്‍. അര്‍ജന്റീന ഫുട്‌ബോള്‍

യു.പി സ്‌കൂള്‍ ടീച്ചര്‍ കൂടിക്കാഴ്ച

വിദ്യാഭ്യാസ വകുപ്പില്‍ യു.പി സ്‌കൂള്‍ ടീച്ചര്‍ -മലയാളം മീഡിയം (കാറ്റഗറി നമ്പര്‍ 707/2023) തസ്തികയിലേക്ക് ഓഗസ്റ്റ് ആറിന് കൂടിക്കാഴ്ച നടത്തുന്നു. കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്റെ ജില്ലാ ഓഫീസില്‍ നടക്കുന്ന കൂടിക്കാഴ്ചയ്ക്ക് അര്‍ഹരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക്

വെറ്ററിനറി ഡോക്ടര്‍ നിയമനം

റീ ബില്‍ഡ് കേരള പദ്ധതിക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന മൊബൈല്‍ വെറ്ററിനറി യൂണിറ്റ് 2.0യിലേക്ക് താത്ക്കാലികടിസ്ഥാനത്തില്‍ വെറ്ററിനറി ഡോക്ടറെ നിയമിക്കുന്നു. വെറ്ററിനറി മെഡിക്കല്‍ ബിരുദവും കേരള വെറ്ററിനറി കൗണ്‍സില്‍ രജിസ്‌ട്രേഷനുമാണ് യോഗ്യത. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ

കടന്നലിന്റെ കുത്തേറ്റ് മധ്യവയസ്ക്‌കൻ മരിച്ചു.

തരിയോട്: തേങ്ങ പറിക്കാനായി തെങ്ങിൽ കയറിയ മധ്യവയസ്ക‌ൻ കടന്നലിന്റെ കുത്തേറ്റ് മരിച്ചു. തരിയോട് എട്ടാംമൈൽ ചെറുമലയിൽ ജോയ് പോൾ (55) ആണ് മരിച്ചത്. ഇന്നലെ രാവിലെ പത്ത് മണിയോ ടെയാണ് ജോയിക്ക് കടന്നൽ കുത്തേറ്റത്.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.