പനമരം:എസ് പി സി ദിനാചരണത്തിന്റെ ഭാഗമായി പനമരം എസ്പിസി ലഹരി വിരുദ്ധ ബോധവത്ക്കരണത്തിനായ് ലഘുലേഖ പനമരം ടൗണിൽ വിതരണം ചെയ്തു. ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ വളരെ ഗൗരവത്തോടെ ഏറ്റെടുത്തു കൊണ്ട് മുന്നോട്ട് പോകുമെന്ന ഉറച്ച തീരുമാനത്തിന്റെ ഭാഗമായാണ് കേഡറ്റുകൾ ലഘുലേഖകൾ വിതരണം ചെയ്തത് . പ്രസ്തുത പരിപാടിയിൽ നവാസ് ടി ,രേഖ കെ ഷിഹാബ് എംഎ,അനൂപ് എം തുടങ്ങിയവർ കേഡറ്റുകളോടൊപ്പം പങ്കെടുത്തു.

വന്യമൃഗ സംഘര്‍ഷ പ്രതിരോധ പദ്ധതികൾ വിജയം കാണുന്നു; മാതൃകയായി മാനന്തവാടി
ജില്ലയിൽ മനുഷ്യ- വന്യമൃഗ സംഘര്‍ഷ പ്രതിരോധ പദ്ധതി വിജയം കാണുന്നു. ജനവാസ മേഖലകളിലിറങ്ങുന്ന വന്യജീവികളെ പ്രതിരോധിക്കാൻ മാനന്തവാടിയിലെ വിവിധ പ്രദേശങ്ങളിൽ 10 കോടിയിലധികം രൂപയുടെ വിവിധ പദ്ധതികളാണ് നടപ്പാക്കിയത്. നിയോജക മണ്ഡലം എംഎൽഎയും പട്ടികജാതി പട്ടികവർഗ