ഖാദി സ്‌പെഷ്യല്‍ ഓണം മേള തുടങ്ങി

കേരള ഗാന്ധി ഗ്രാമ വ്യവസായ ബോര്‍ഡിന്റെ ഖാദി സ്‌പെഷ്യന്‍ ഓണം മേള മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് കെട്ടിടത്തിലും സുല്‍ത്താന്‍ ബത്തേരി നഗരസഭാ കാര്യാലയത്തിന് എതിര്‍ വശത്തും തുടങ്ങി. മാനന്തവാടിയിലെ വില്‍പ്പന മേള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി ഉദ്ഘാടനം ചെയ്തു. സുല്‍ത്താന്‍ ബത്തേരിയിലെ വില്‍പ്പന മേള മുനിസിപ്പല്‍ ചെയര്‍മാന്‍ ടി.കെ. രമേശ് ഉദ്ഘാടനം ചെയ്തു. 30 ശതമാനം സര്‍ക്കാര്‍ സബ്‌സിഡിയോടയാണ് ഖാദി വസ്ത്രങ്ങള്‍ വില്‍പ്പന നടത്തുന്നത്. ആഗസ്റ്റ് 28 വരെ മേള തുടരും.
മാനന്തവാടിയിലെ ചടങ്ങില്‍ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ സി.കെ രത്‌നവല്ലി അധ്യക്ഷത വഹിച്ചു. ആദ്യ വില്‍പ്പന ഖാദി ബോര്‍ഡ് മെമ്പറും മുന്‍ എം.പിയുമായ എസ്. ശിവരാമന്‍ നിര്‍വഹിച്ചു. സമ്മാന കൂപ്പണ്‍ വിതരണം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിണ്ടന്റ് എ.കെ ജയഭാരതി നിര്‍വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ഭാരവാഹികളായ കെ.വി. വിജോള്‍, പി. കല്ല്യാണി, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ സല്‍മാ മോയില്‍, ഇന്ദിരാ പ്രേമചന്ദ്രന്‍, ജോയ്‌സി ഷാജു, അസീസ് വാളാട്, ബി.എം വിമല, മാനന്തവാടി നഗരസഭ ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ വിപിന്‍ വേണുഗോപാല്‍, ഖാദി ബോര്‍ഡ് പ്രോജക്ട് ഓഫീസര്‍ പി. സുഭാഷ്, ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ് ഇന്‍ഡസ്ട്രീസ് ഓഫീസര്‍ എം. അനിത, മാനന്തവാടി ക്ഷീര സംഘം പ്രസിഡന്റ് പി.ടി ബിജു, എം. രജീഷ്, എ.വി മാത്യു തുടങ്ങിയവര്‍ സംസാരിച്ചു.

സുല്‍ത്താന്‍ ബത്തേരിയിലെ ചടങ്ങില്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. അസൈനാര്‍ അധ്യക്ഷത വഹിച്ചു. ആദ്യവില്‍പ്പന ഖാദി ബോര്‍ഡ് മെമ്പറും മുന്‍ എം.പിയുമായ എസ്. ശിവരാമന്‍ നിര്‍വഹിച്ചു. സമ്മാന കൂപ്പണ്‍ വിതരണം ബ്ലോക്ക് പഞ്ചായത്ത് പ്രസിണ്ടന്റ് സി. അസൈനാര്‍ നിര്‍വഹിച്ചു.
ബത്തേരി നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ എല്‍സി പൗലോസ്, വാര്‍ഡ് കൗണ്‍സിലര്‍ പ്രജിത രവി, ഖാദി ബോര്‍ഡ് പ്രോജക്ട് ഓഫീസര്‍ പി. സുഭാഷ്, വില്ലേജ് ഇന്‍ഡസ്ട്രീസ് ഓഫീസര്‍ എം. അനിത തുടങ്ങിയവര്‍ സംസാരിച്ചു.

സ്‌പോട്ട് അഡ്മിഷന്‍

കേരള മീഡിയ അക്കാദമിയുടെ കൊച്ചി കേന്ദ്രത്തില്‍ ജേണലിസം ആന്‍ഡ് കമ്മ്യൂണിക്കേഷന്‍, ടെലിവിഷന്‍ ആന്‍ഡ് ജേണലിസം, പി.ആര്‍ ആന്‍ഡ് അഡ്വവര്‍ടൈസിങ് പി.ജി ഡിപ്ലോമ കോഴ്‌സുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് ഇന്ന് (ജൂലൈ 1) രാവിലെ 10 ന്

കോ-ഓര്‍ഡിനേറ്റര്‍ നിയമനം.

കേരള മീഡിയ അക്കാദമിയില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ഡിപ്ലോമ ഇന്‍ ഓഡിയോ പ്രൊഡക്ഷന്‍ കോഴ്‌സിലേക്ക് കോ-ഓര്‍ഡിനേറ്റര്‍ തസ്തികയില്‍ താത്ക്കാലിക നിയമനം നടത്തുന്നു. ഏതെങ്കിലും വിഷയത്തില്‍ ബിരുദമാണ് യോഗ്യത. ഓഡിയോ പ്രൊഡക്ഷന്‍ മേഖലയില്‍ 10 വര്‍ഷത്തെ

നന്മ പാഠം പദ്ധതിക്ക് തുടക്കം കുറിച്ചു.

സുൽത്താൻ ബത്തേരി:ഉൾച്ചേർന്ന വിദ്യാഭ്യാസ പദ്ധതി ഉറപ്പാക്കിക്കൊണ്ട് സ്വാന്തനം ചാരിറ്റബർ കെയർ സൊസൈറ്റി നൽകിയ വീൽ ചെയർ ഡോ. സതീഷ് നായക് സ്കൂൾ അധികൃതർക്ക് കൈമാറി “നന്മ പാഠം “പദ്ധതിക്ക് തുടക്കം കുറിച്ചു. ഭിന്നശേഷി കുട്ടികൾക്ക്

ടെന്‍ഡര്‍ ക്ഷണിച്ചു.

കണിയാമ്പറ്റ ഗവ മോഡല്‍ റസിഡന്‍ഷല്‍ സ്‌കൂളിലേക്ക് സ്‌പോര്‍ട്‌സ് ഉപകരണങ്ങള്‍ വിതരണം ചെയ്യാന്‍ താത്പര്യമുള്ള വ്യക്തികള്‍/ സ്ഥാപനങ്ങളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ ജൂലൈ നാലിന് ഉച്ചയ്ക്ക് 12 നകം നല്‍കണം. ഫോണ്‍- 04936 202232

കര്‍ഷക കടാശ്വാസ കമ്മീഷന്‍ സിറ്റിങ്

സംസ്ഥാന കര്‍ഷക കടാശ്വാസ കമ്മീഷന്‍ ചെയര്‍മാന്‍ റിട്ട.ജസ്റ്റിസ് കെ.കെ അബ്രഹാം മാത്യുവിന്റെ അധ്യക്ഷതയില്‍ ജില്ലയിലെ കര്‍ഷകര്‍ക്കായി ജൂലൈ നാല്, അഞ്ച് തിയതികളില്‍ രാവിലെ ഒൻപതിന് എറണാകുളം ഗവ അതിഥി മന്ദിരത്തില്‍ ഓണ്‍ലൈനായി സിറ്റിങ് നടത്തുന്നു.

ഫാഷന്‍ ഡിസൈനിങ് കോഴിസിലേക്ക് അപേക്ഷിക്കാം

സുല്‍ത്താന്‍ ബത്തേരി ഗവ ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ ജിഫ്ഡ് ഫാഷന്‍ ഡിസൈനിങ് ആന്‍ഡ് ഗാര്‍മെന്റ്‌സ് ടെക്‌നോളജി കോഴ്‌സിലേക്ക് അപേക്ഷിക്കാം. താത്പര്യമുളളവര്‍ www.Polyadmission.org/gifd ല്‍ ജൂലൈ 10 നകം ഓണ്‍ലൈനായി അപേക്ഷ നല്‍കണം. ഫോണ്‍- 9747994663, 9656061030,

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.

Leave a Reply

Your email address will not be published. Required fields are marked *