തേറ്റമല ഗവ.ഹൈസ്കൂൾ ഹിരോഷിമ നാഗസാക്കി ദിനാചരണത്തിന്റെ ഭാഗമായ് തേറ്റമല ഗവ ഹൈസ്കൂളിലെ സീഡ് ക്ലബിന്റെ നേതൃത്വത്തിൽ സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികളും സഡാക്കോ കൊക്കുകൾ നിർമ്മിച്ച് കൊണ്ടുവരികയും നിർമ്മിച്ച സഡാക്കോ ഉപയോഗിച്ച് ഭീമൻ സഡാക്കോ നിർമ്മിച്ചു. യുദ്ധവിരുദ്ധ സന്ദേശം നൽകി
ഹെഡ് മാസ്റ്റർ മനോജ് മാത്യു പരിപാടി ഉദ്ഘാടനം ചെയ്തു.
സീഡ് കോഡിനേറ്റർ സന്തോഷ് മാസ്റ്റർ , കൺവീനർ ആദിൽ അർഷാദ്, അധ്യാപകരായ സൗമ്യ എം ആർ , ഷൈജു പി.എം,സുധിലാൽ ഒന്തത്ത് എന്നിവർ സംസാരിച്ചു

ബത്തേരി സെന്റ് മേരീസ് സൂനോറോ പള്ളിയിൽ 8 നോമ്പ് പെരുന്നാളിന്റെ വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു
വിശുദ്ധ ദൈവമാതാവിന്റെ സൂനോറോയാൽ അനുഗ്രഹീതമായ ബത്തേരി സെന്റ്മേരിസ് യാക്കോബായ സുറിയാനി സൂനോറോ പള്ളിയിൽ എട്ടുനോമ്പ് ആചരണത്തിന്റെയും വിശുദ്ധ ദൈവമാതാവിന്റെ ജനന പെരുന്നാൾ ആഘോഷത്തിന്റെയും വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു. സെപ്റ്റംബർ 1 മുതൽ 8 വരെയുള്ള