ക്ഷീര വികസന വകുപ്പിന്റെ 2023-24 വാര്‍ഷിക പദ്ധതിയിലെ അസിസ്റ്റന്‍സ് ടു ഡയറി ഡെവലപ്മെന്റ് ഇന്‍ വയനാട് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ക്ലീന്‍ മില്‍ക്ക് പ്രൊഡക്ഷന്‍ കിറ്റ്, വന്യമൃഗങ്ങളില്‍ നിന്നും വളര്‍ത്തുമൃഗങ്ങളെ സംരക്ഷിക്കുന്ന തരത്തിലുള്ള തൊഴുത്ത് നിര്‍മ്മാണ പദ്ധതി, മിനറല്‍ മിക്സച്ചര്‍ വിതരണം എന്നീ പദ്ധതികള്‍ക്ക് ധനസഹായം നല്‍കും. താത്പര്യമുള്ളവര്‍ നിശ്ചിത മാതൃകയിലുള്ള അപേക്ഷകള്‍ പൂരിപ്പിച്ച് മാനന്തവാടി, പനമരം, സുല്‍ത്താന്‍ ബത്തേരി, കല്‍പ്പറ്റ, ക്ഷീരവികസന സേവന യൂണിറ്റ് ഓഫീസുകളിലോ അതാത് ക്ഷീര സംഘങ്ങളിലോ ആഗസ്റ്റ് 23 നകം നല്‍കണം. ഫോണ്‍: 04936 202093.

മാര്‍ക്കറ്റിങ് മാനേജര്‍ നിയമനം
മാനന്തവാടി ട്രൈബല്‍ പ്ലാന്റേഷന് കോ-ഓപറേറ്റീവ് ലിമിറ്റഡിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ മാര്‍ക്കറ്റിങ് മാനേജര്‍ തസ്തികയില്‍ നിയമനം നടത്തുന്നു. എം.ബി.എ, ടീ/ മറ്റ് അനുബന്ധ പ്ലാന്റേഷന് ഉത്പന്നങ്ങളുടെ മാര്‍ക്കറ്റിങ് മാനേജ്മെന്റില്‍ അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയവും കമ്പ്യൂട്ടര്‍