നെടുങ്കരണ :കേരള വ്യാപാരി വ്യവസായി ഏകോപന സമിതി നെടുങ്കരണ യൂണിറ്റിന്റെ നേതൃത്വത്തിൽ വ്യാപാരി ദിനാഘോഷ പരിപാടികൾ നടത്തി.
രാവിലെ 9 മണിക്ക് യൂണിറ്റ് പ്രസിഡന്റ് ഫ്രാൻസിസ് പതാക ഉയർത്തി.തുടർന്ന് ടൗണിൽ മധുര പലഹാരം വിതരണം നടത്തി. 10 മണിക്ക് ടൗണിലെ മുഴുവൻ വ്യാപാരികളുടെയും പങ്കാളിത്തത്തോടെ നടത്തിയ ടൗൺ ശുചീകരണത്തിന് മൂപ്പൈനാട് ഹെൽത്ത് ഇൻസ്പെക്ടർ ബിജു ബാലുശ്ശേരി നേതൃത്വം നൽകി.
വൈകുന്നേരം 5 മണിക്ക് പ്രസിഡന്റ് ഫ്രാൻസിസിന്റെ അധ്യക്ഷതയിൽ നടന്ന യോഗം ഹെൽത്ത് ഇൻസ്പെക്ടർ ബിജു ബാലുശ്ശേരി ഉദ്ഘാടനം ചെയ്തു. യോഗത്തിൽ യൂണിറ്റിലെ മുതിർന്ന വ്യാപാരികളെയും പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും ആദരിച്ചു.ചടങ്ങിൽ മുനീർ എം കെ,അഷ്‌റഫ് എ,യഹ്‌കൂബ് എന്നിവർ സംസാരിച്ചു.

പൊതുജന പരാതി പരിഹാരം
ജനങ്ങൾക്കായി ജനങ്ങളോടൊപ്പം വയനാട് ജില്ലാ കളക്ടറും ഉദ്യോഗസ്ഥരും നേരിട്ടെത്തുന്നു കൽപ്പറ്റ: പൊതുജനങ്ങളുടെ പ്രശ്‌നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ ജന ങ്ങൾക്കായി ജനങ്ങളോടൊപ്പം വയനാട് ജില്ലാ കളക്ടറും ഉദ്യോഗസ്ഥരും നേരിട്ട് സംവദിക്കുന്നു. ജില്ലയിലെ ഗ്രാമപഞ്ചായത്തുകൾ കേന്ദ്രീകരിച്ചാണ് ജില്ലാ