കാവുംമന്ദം:പന്തൽ അലങ്കാരം, ലൈറ്റ് ആൻഡ് സൗണ്ട് മേഖലയിൽ പ്രവർത്തിക്കുന്നവരുടെ സംഘടനയായ കേരള സ്റ്റേറ്റ് ഹയർ ഗുഡ്സ് . ഓണേഴ്സ് അസോസിയേഷൻ കാവും മന്ദം
യൂണിറ്റ് കമ്മിറ്റി പീസ് വില്ലേജിൽ സ്നേഹ സംഗമം സംഘടിപ്പിച്ചു.
യൂണിറ്റ് അംഗങ്ങളും കുടുംബവും ജനപ്രതിനിധികളും സംഘടനാ നേതാക്കളും സാമൂഹിക പ്രവർത്തകരും ഉൾപ്പെടെ പങ്കെടുത്ത സംഗമം സാമൂഹ്യ പ്രവർത്തകൻ പി.മായിൻ ഹാജി ഉദ്ഘാടനം ചെയ്തു.യൂണിറ്റ് പ്രസിഡണ്ട് ഉമ്മർ അപ്സര അധ്യക്ഷത വഹിച്ച ചടങ്ങിൽ പത്മശ്രീ ജേതാവ് ചെറുവയൽ രാമേട്ടനെ അനുമോദിച്ചു
തരിയോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷിബു വി ജി.ഗ്രാമ പഞ്ചായത്ത് ജനപ്രതിനിധികളായ
ജാസർപാലക്കൽ, ശിവദാസൻ, വി കെ,
ഷമീം പാറക്കണ്ടി
അസോസിയേഷൻ വയനാട് ജില്ലാ ജനറൽ സെക്രട്ടറി ഷിബു കരണി ജില്ലാ വൈസ് പ്രസിഡണ്ട് യൂസഫ് ആരോമ സെക്രട്ടറി പ്രവീൺ മാനന്തവാടി, പി.സി മമ്മുട്ടി വാരാമ്പറ്റ,
പീസ് വില്ലേജ് പി.ആർ ഒ
കെസിയ മരിയ
എന്നിവർ സംസാരിച്ചു.
യൂണിറ്റ് സെക്രട്ടറി മനാഫ് പിണങ്ങോട് സ്വാഗതവും ട്രഷറർ നൗഷാദ് കാവുംമന്ദം നന്ദിയും പറഞ്ഞു.
സംഘടന നടത്തിവരുന്ന കാരുണ്യ പ്രവർത്തനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ചടങ്ങിൽ രണ്ടുപേർക്കുള്ള വിവാഹസഹായവും കൈമാറി.
ഫിറോസ് നാദാപുരം അന്ന ഫാത്തിമ അഷറഫ് കൽപ്പറ്റ എന്നിവർ ഗാന വിരുന്ന് ഒരുക്കി.അസീസ് മലബാർ,
നൗഷാദ് പന്തിപ്പൊയിൽ, അഷ്ക്കാർ,ലത്തീഫ്, ഷബീർ പടിഞ്ഞാറത്തറ, അസീസ് തരുവണ, മുഷ്തഖ് പിണങ്ങോട്, സലീം ആറാംമയിൽ, അനസ് കുപ്പാടിത്തറ. എന്നിവർ നേതൃത്വം നൽകി.