ഫ്രീഡം ഫെസ്റ്റ് 2023 ന്റെ ഭാഗമായി പനമരം ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂളിൽ ലിറ്റിൽ കൈറ്റ് കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ ഐടി കോർണർ ഉദ്ഘാടനം റീത്ത ടീച്ചർ നിർവഹിച്ചു. ചടങ്ങിൽ പിടിഎ പ്രസിഡന്റ് മുനീർ സി.കെ, അധ്യാപകരായ ഷിബു എംസി, സിദ്ധിഖ് കെ, സനിൽ കുമാർ പി സി, ദീപ പി.കെ എന്നിവർ സംസാരിച്ചു. തുടർന്ന് നടന്ന ഐടി പ്രദർശനത്തിന് ലിറ്റിൽ കൈറ്റ് മിസ്ട്രസുമാരായ സുജാത പി.കെ, സോണിയ പി.സി എന്നിവർ നേതൃത്വം നൽകി.

20നും 30നും ഇടയിലുള്ള യുവാക്കളറിയാന്..! പ്രമേഹം പിടിപെടാന് സാധ്യതയേറെ
മധ്യവയസില് മാത്രം പിടിപെടുന്ന ഒരു രോഗമാണ് പ്രമേഹം എന്നൊരു വിശ്വാസമാണ് പലര്ക്കും. ജീവിതശൈലിയിലൂടെ പിടിപെടുന്ന ഈ രോഗത്തെ കുറിച്ചുള്ള ചിന്തകളെല്ലാം മാറിമറിയുന്ന വിവരങ്ങളാണ് ഇപ്പോള് പുറത്ത് വരുന്നത്. ഇന്ന് ഇന്ത്യന് നഗരങ്ങളിലെ യുവാക്കളില് ഒരു







