എടവക പാലിയേറ്റീവ് ക്ലിനിക്കിന് ഉപകരണങ്ങള്‍ ലഭ്യമാക്കി

എടവക: എടവകഗ്രാമ പഞ്ചായത്തിന്റെ പെയിന്‍ ആന്റ് പാലിയേറ്റീവ് ക്ലിനിക്കിന്റെ സേവനം കൂടുതല്‍ മികവുറ്റതാക്കുന്നതിന്റെ ഭാഗമായി കിടപ്പു രോഗികള്‍ക്കാവശ്യമായ ഉപകരണങ്ങള്‍ ലഭ്യമാക്കി. എടവക പെയിന്‍ ആന്റ് പാലിയേറ്റീവ് ക്ലിനിക്കില്‍ വെച്ച് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ശിഹാബ് അയാത്തിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വെച്ച് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പ്രദീപ് എച്ച്.ബി. പാലിയേറ്റീവ് ഉപകരണങ്ങളുടെ വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു. ചടങ്ങില്‍ ജനപ്രതിനിധികളായ ജോര്‍ജ് പടകൂട്ടില്‍, അമ്മദ് കുട്ടി ബ്രാന്‍, വല്‍സന്‍ . എം.പി, ഗിരിജ സുധാകരന്‍,സുജാത. സി.സി, ലിസി ജോണ്‍, സര്‍ഫുന്നീസ .കെ, ലത വിജയന്‍ , മെഡിക്കല്‍ ഓഫീസര്‍ കെ.സി പുഷ്പ, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ മഞ്ജുനാഥ്, നഴ്‌സ് ബിന്ദു സുനില്‍ പ്രസംഗിച്ചു.

ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററുകള്‍, അഡ്ജസ്റ്റബിള്‍ കട്ടിലുകള്‍, വീല്‍ ചെയറുകള്‍, വാക്കറുകള്‍, ട്രൈപോഡ് വാക്കിംഗ് സ്റ്റിക്കുകള്‍, എയര്‍ ബെഡ്ഡുകള്‍, എല്‍ബോ ക്രച്ചസ് , എയര്‍ കുഷ്യന്‍, നെബുലൈസറുകള്‍ തുടങ്ങിയ ഉപകരണങ്ങള്‍ എടവകയിലെ കിടപ്പു രോഗികള്‍ക്ക് പാലിയേറ്റീവ് ക്ലിനിക്ക് വഴി സൗജന്യ സേവനം എന്ന നിലയ്ക്ക് ലഭ്യമാക്കും. ഇതിനു പുറമെ പാലിയേറ്റീവ് ടീമിന്റെ നേതൃത്വത്തില്‍, പഞ്ചായത്ത് പരിധിയില്‍ പ്രതിമാസം പതിനാറ് ദിവസം ഗൃഹസന്ദര്‍ശനവും നടത്തുന്നുണ്ട്.

വൈദ്യുതി മുടങ്ങും.

കെഎസ്ഇബി പനമരം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ പെടുന്ന ആനക്കുഴി, അമലനഗർ, മൂലക്കര എന്നീ ട്രാൻസ്ഫോമർ പരിധികളിൽ നാളെ (ജൂൺ 30) രാവിലെ 9 മണി മുതൽ വൈകുന്നേരം 5 30 വരെ പൂർണമായോ ഭാഗികമായോ

പി.സി. കേശവൻ മാസ്റ്റർ സ്മാരക അനുസ്മരണവും താലൂക്ക്തല സ്പോട്സ് ക്വിസും സംഘടിപ്പിച്ചു.

വെള്ളമുണ്ട:പബ്ലിക് ലൈബറി വെള്ളമുണ്ടയുടെ നേതൃത്വത്തിൽ പി.സി. കേശവൻ മാസ്റ്റർ അനുസ്മരണവും സ്പോട്സ് ക്വിസും സംഘടിപ്പിച്ചു. കെ.ഡി രവീന്ദ്രൻ അനുസ്മരണ പ്രഭാഷണം നടത്തി. ലൈബ്രറി പ്രസിഡണ്ട് എം.സുധാകരൻ അധ്യക്ഷനായിരുന്നു.എവർറോളിംഗ് ട്രോഫി വിതരണോദ്ഘാടനം വയനാട് ജില്ലാ ക്ഷേമകാര്യ

മെഗാ രക്തദാന ക്യാമ്പ് നടത്തി

കണിയാമ്പറ്റ : കെ ഇ ടി വയനാട് ജില്ലാ കമ്മിറ്റി യുടെ നേതൃത്വത്തിൽ മെഗാ രക്‌തദാന ക്യാമ്പും വളണ്ടിയർ മാർക്ക് യൂണിഫോം വിതരണവും നടത്തി. കാവുങ്ങൽകണ്ടി അസൈനാറിന്റെ അധ്യക്ഷതയിൽ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ

ആംബുലൻസായി കെഎസ്ആർടിസി

ബത്തേരി: കോഴിക്കോട് നിന്നും മൈസൂരിലേക്ക് പോയ എടികെ 304 കെഎസ് ആർടിസി സൂപ്പർ ഫാസ്റ്റ് ബസിലെ ജീവനക്കാരായ കണ്ടക്ടർ രഘുനാഥ് സി.കെ, ഡ്രൈവർ സജീഷ് ടി.പി എന്നിവരുടെ സമയോചിത ഇടപെടൽ യാത്രികൻറെ ജീവൻ രക്ഷിച്ചു.

ചെന്നലോട്-ഊട്ടുപാറ റോഡിനായി ചുരമിറങ്ങി ജനപ്രതിനിധികള്‍

കല്‍പ്പറ്റ: വയനാട് ജില്ലയിലെ കോട്ടത്തറ, തരിയോട് ഗ്രാമപഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന ചെന്നലോട്-ഊട്ടുപാറ റോഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തിയിലുള്ള അനാസ്ഥക്കെതിരെ ചുരമിറങ്ങി പ്രതിഷേധിച്ച് ജനപ്രതിനിധികള്‍. സിആര്‍ഐഎഫ് ഫണ്ടില്‍ ഉള്‍പ്പെടുത്തി 15 കോടി രൂപ അനുവദിച്ച 12.3 കിലോമീറ്റര്‍ റോഡാണ്

ചൂരല്‍മല ടൗണില്‍ സ്മാര്‍ട്ട് ബസ് സ്റ്റോപ്പ് നിര്‍മ്മാണത്തിന് ഭരണാനുമതി.

ടി സിദ്ദിഖ് എംഎല്‍എയുടെ ആസ്തി വികസന നിധിയില്‍ ഉള്‍പ്പെടുത്തി മേപ്പാടി ഗ്രാമപഞ്ചായത്തിലെ ചൂരല്‍മല ടൗണില്‍ സ്മാര്‍ട്ട് ബസ് സ്റ്റോപ്പ് നിര്‍മ്മാണത്തിന് 10 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചു.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.

Leave a Reply

Your email address will not be published. Required fields are marked *