സ്കൂൾ പാർലമെൻ്റ് ഇലക്ഷൻ ആധുനികവും ജനാധിപത്യവുമായ രീതിയിൽ നടന്നു.

മുണ്ടക്കുറ്റി മൂൺലൈറ്റ് എൽ.പി സ്കൂൾ പാർലമെൻ്റ് ഇലക്ഷൻ ആധുനികവും ജനാധിപത്യവുമായ രീതിയിൽ നടന്നു.ചീഫ് ഇലക്ഷൻ കമ്മീഷണറുടെ
നേതൃത്വത്തിൽ നടന്ന തെരഞ്ഞെടുപ്പിൽ പ്രിസൈഡിങ് ഓഫീസർ ,ഫസ്റ്റ് പോളിങ് ഓഫീസർ,മറ്റ് പോളിംഗ് ഉദ്യോഗസ്ഥർ,പോലീസ് എന്നീ ഡ്യൂട്ടികൾ നിർവ്വഹിച്ചതും ഇലക്ഷൻ പ്രവർത്തനങ്ങൾ നിയന്ത്രിച്ചതും വിദ്യാർഥികൾ തന്നെയാണ്.മുഹമ്മദ് സഫ്‌വാൻ,രുദ്ര.ടി.എസ്,മിൻഹ ഫാത്തിമ,റിൻഷ ഫാത്തിമ,ഹാദിയ ജഫ്റിൻ,ആദിൽ സമാൻ എന്നിവരായിരുന്നു സ്ഥാനാർത്ഥികൾ.
പിടിഎ പ്രസിഡൻ്റ് ബഷീർ.കെപി,വൈസ് പ്രസിഡൻ്റ് സുധീഷ്,എംപിടിഎ പ്രസിഡൻ്റ് മൈമൂന,പി.ടി.എ അംഗം റഹ്‌മത്ത്,എച്എം അബ്ദുൽ റഫീക്ക് പികെ എന്നിവർ വോട്ട് രേഖപ്പെടുത്തിയതോടെ വോട്ടിംഗിന് തുടക്കമായി.
വിദ്യാർഥികൾ വോട്ടേർസ് സ്ലിപ്പുമായി എത്തി ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തിലാണ് വോട്ടുകൾ രേഖപ്പെടുത്തിയത്.
വളരെ ആവേശത്തോടെയായിരുന്നു വിദ്യാർഥികൾ അവരുടെ സമ്മതിദാനാവകാശം വിനിയോഗിച്ചത്.

98 ശതമാനം പോളിംഗ് നടന്നു.സ്കൂൾ ലീഡറായി മുഹമ്മദ് സഫ്‌വാനും ഡെപ്യൂട്ടി ലീഡറായി രുദ്ര.ടി.എസും തെരഞ്ഞെടുക്കപ്പെട്ടു.റിൻഷ ഫാത്തിമ-ആരോഗ്യം,മിൻഹ ഫാത്തിമ-പരിസ്ഥിതി,ആദിൽ സമാൻ-ആഭ്യന്തരം,ഹാദിയ ജഫ്റിൻ -വിദ്യാഭ്യാസം എന്നീ വകുപ്പുകൾ നൽകി.
ജനാധിപത്യത്തിൽ സമ്മതിദാനാവകാശം വിനിയോഗിക്കേണ്ടതിന്റെ പ്രസക്തി ഉൾക്കൊള്ളാൻ വിദ്യാർഥികൾക്ക് സാധിച്ചു.

ഒഴിവാക്കുക! ഈ മൂന്ന് ഭക്ഷണങ്ങൾ നിങ്ങളുടെ മുഖത്ത് വേഗത്തിൽ പ്രായക്കൂടുതല്‍ തോന്നിപ്പിക്കും

ചര്‍മ്മത്തിന്‍റെ ആരോഗ്യം സംരക്ഷിക്കാനായി ഭക്ഷണകാര്യത്തില്‍ ഏറെ ശ്രദ്ധ വേണം. പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങള്‍, സംസ്കരിച്ച ഭക്ഷണങ്ങള്‍, അമിതമായി കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങള്‍ തുടങ്ങിയവയൊക്കെ ചര്‍മ്മത്തെ മോശമാക്കുകയും മുഖത്ത് പ്രായം തോന്നിക്കാന്‍ കാരണമാവുകയും ചെയ്യും. അത്തരത്തില്‍

യാത്രക്കാര്‍ക്ക് സന്തോഷ വാര്‍ത്ത, മാറ്റങ്ങളുമായി റെയിൽവേ; റിസർവേഷൻ ചാർട്ട് ഇനി 8 മണിക്കൂർ മുൻപ് പ്രസിദ്ധീകരിക്കും

ചെന്നൈ: ടിക്കറ്റ് റിസർവേഷനിൽ ആശ്വാസ നടപടിയുമായി ഇന്ത്യൻ റെയിൽവേ. ട്രെയിനുകളിലെ റിസർവേഷൻ ചാർട്ട് ഇനി 8 മണിക്കൂർ മുൻപ് പ്രസിദ്ധീകരിക്കും. ഇപ്പോൾ യാത്ര തുടങ്ങുന്നതിന് നാല് മണിക്കൂർ മുൻപാണ് റിസർവേഷൻ ചാർട്ട് തയാറാക്കുന്നത്. ടിക്കറ്റ്

സ്വര്‍ണവില ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയില്‍

സംസ്ഥാനത്ത് ഇന്നും സ്വര്‍ണവിലയില്‍ ഇടിവ്. ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയിലാണ് സ്വര്‍ണവില. ഇന്ന് 120 രൂപയാണ് കുറഞ്ഞത്. 71,320 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 15 രൂപ കുറഞ്ഞു.

അംബേദ്‌കർ ഗ്രാമവികസന പദ്ധതി പൂർത്തീകരണ ഉദ്ഘാടനം മന്ത്രി ഒ.ആർ കേളു നിർവ്വഹിക്കും

നൂൽപ്പുഴ ഗ്രാമ പഞ്ചായത്തിലെ പതിമൂന്നാം വാർഡിൽ ഉൾപ്പെട്ട തീണ്ണൂർ എസ് സി നഗറിൽ പൂർത്തീകരിച്ച അംബേദ്‌കർ ഗ്രാമവികസന പദ്ധതിയുടെ ഉദ്ഘാടനംനാളെ ( ജൂൺ 30) രാവിലെ 10 ന് പട്ടികജാതി- പട്ടികവർഗ്ഗ- പിന്നാക്കക്ഷേമ വകുപ്പ്

വൈദ്യുതി മുടങ്ങും.

കെഎസ്ഇബി പനമരം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ പെടുന്ന ആനക്കുഴി, അമലനഗർ, മൂലക്കര എന്നീ ട്രാൻസ്ഫോമർ പരിധികളിൽ നാളെ (ജൂൺ 30) രാവിലെ 9 മണി മുതൽ വൈകുന്നേരം 5 30 വരെ പൂർണമായോ ഭാഗികമായോ

പി.സി. കേശവൻ മാസ്റ്റർ സ്മാരക അനുസ്മരണവും താലൂക്ക്തല സ്പോട്സ് ക്വിസും സംഘടിപ്പിച്ചു.

വെള്ളമുണ്ട:പബ്ലിക് ലൈബറി വെള്ളമുണ്ടയുടെ നേതൃത്വത്തിൽ പി.സി. കേശവൻ മാസ്റ്റർ അനുസ്മരണവും സ്പോട്സ് ക്വിസും സംഘടിപ്പിച്ചു. കെ.ഡി രവീന്ദ്രൻ അനുസ്മരണ പ്രഭാഷണം നടത്തി. ലൈബ്രറി പ്രസിഡണ്ട് എം.സുധാകരൻ അധ്യക്ഷനായിരുന്നു.എവർറോളിംഗ് ട്രോഫി വിതരണോദ്ഘാടനം വയനാട് ജില്ലാ ക്ഷേമകാര്യ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.

Leave a Reply

Your email address will not be published. Required fields are marked *