മാനന്തവാടി: മണിപ്പൂരിനെ രക്ഷിക്കൂ എന്ന മുദ്രാവാക്യമുയര്‍ത്തി സംസ്‌കാര സാഹിതി മാനന്തവാടി നിയോജക മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ മാനന്തവാടി ഗാന്ധി പാര്‍ക്കില്‍ ഗാന്ധി പ്രതിമയ്ക്ക് മുന്നില്‍ പ്രതിരോധ സദസും, സ്‌നേഹജ്വാലയും സംഘടിപ്പിച്ചു. പരിപാടി അഡ്വ: എന്‍.കെ വര്‍ഗീസ് ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം ചെയര്‍മാന്‍ തോട്ടത്തില്‍ വിനോദ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ചെയര്‍മാന്‍ സുരേഷ് ബാബു വാളല്‍ മുഖ്യപ്രഭാഷണം നടത്തി.പി.വി.ജോര്‍ജ്, ജേക്കബ് സെബാസ്റ്റ്യന്‍, ബിനു മാങ്കൂട്ടത്തില്‍, എ.സുനില്‍, അശോകന്‍ ഒഴക്കോടി, ജിന്‍സ് ഫാന്റസി, ഒ.ജെ മാത്യുമധു എടച്ചേന, എം.കെ.ഗിരീഷ് കുമാര്‍, ഫ്രാന്‍സിസ് ബേബി, ഷിനു വടകര തുടങ്ങിയവര്‍ സംസാരിച്ചു.

സായാഹ്ന ഓ പി ആരംഭിച്ചു.
പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് കാപ്പും കുന്ന്കുടുംബാരോഗ്യ കേന്ദ്രത്തിൽ രോഗികൾ കൂടി വരുന്നതിനാൽ സായാഹ്ന ഓ പി ആരംഭിച്ചു പ്രസിഡണ്ട് പിബാലൻ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് ഭരണസമിതി അംഗങ്ങളായ പി എ ജോസ് എം പി നൗഷാദ്