മുണ്ടക്കുറ്റി മൂൺലൈറ്റ് എൽ.പി സ്കൂൾ പാർലമെൻ്റ് ഇലക്ഷൻ ആധുനികവും ജനാധിപത്യവുമായ രീതിയിൽ നടന്നു.ചീഫ് ഇലക്ഷൻ കമ്മീഷണറുടെ
നേതൃത്വത്തിൽ നടന്ന തെരഞ്ഞെടുപ്പിൽ പ്രിസൈഡിങ് ഓഫീസർ ,ഫസ്റ്റ് പോളിങ് ഓഫീസർ,മറ്റ് പോളിംഗ് ഉദ്യോഗസ്ഥർ,പോലീസ് എന്നീ ഡ്യൂട്ടികൾ നിർവ്വഹിച്ചതും ഇലക്ഷൻ പ്രവർത്തനങ്ങൾ നിയന്ത്രിച്ചതും വിദ്യാർഥികൾ തന്നെയാണ്.മുഹമ്മദ് സഫ്വാൻ,രുദ്ര.ടി.എസ്,മിൻഹ ഫാത്തിമ,റിൻഷ ഫാത്തിമ,ഹാദിയ ജഫ്റിൻ,ആദിൽ സമാൻ എന്നിവരായിരുന്നു സ്ഥാനാർത്ഥികൾ.
പിടിഎ പ്രസിഡൻ്റ് ബഷീർ.കെപി,വൈസ് പ്രസിഡൻ്റ് സുധീഷ്,എംപിടിഎ പ്രസിഡൻ്റ് മൈമൂന,പി.ടി.എ അംഗം റഹ്മത്ത്,എച്എം അബ്ദുൽ റഫീക്ക് പികെ എന്നിവർ വോട്ട് രേഖപ്പെടുത്തിയതോടെ വോട്ടിംഗിന് തുടക്കമായി.
വിദ്യാർഥികൾ വോട്ടേർസ് സ്ലിപ്പുമായി എത്തി ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തിലാണ് വോട്ടുകൾ രേഖപ്പെടുത്തിയത്.
വളരെ ആവേശത്തോടെയായിരുന്നു വിദ്യാർഥികൾ അവരുടെ സമ്മതിദാനാവകാശം വിനിയോഗിച്ചത്.
98 ശതമാനം പോളിംഗ് നടന്നു.സ്കൂൾ ലീഡറായി മുഹമ്മദ് സഫ്വാനും ഡെപ്യൂട്ടി ലീഡറായി രുദ്ര.ടി.എസും തെരഞ്ഞെടുക്കപ്പെട്ടു.റിൻഷ ഫാത്തിമ-ആരോഗ്യം,മിൻഹ ഫാത്തിമ-പരിസ്ഥിതി,ആദിൽ സമാൻ-ആഭ്യന്തരം,ഹാദിയ ജഫ്റിൻ -വിദ്യാഭ്യാസം എന്നീ വകുപ്പുകൾ നൽകി.
ജനാധിപത്യത്തിൽ സമ്മതിദാനാവകാശം വിനിയോഗിക്കേണ്ടതിന്റെ പ്രസക്തി ഉൾക്കൊള്ളാൻ വിദ്യാർഥികൾക്ക് സാധിച്ചു.