മാനന്തവാടി: മണിപ്പൂരിലെ നരനായാട്ടിനെതിരെ മാനവികതയുടെ സന്ദേശമുയർത്തി 13 ന് എരുമത്തരുവ് മുതൽ നാലാംമൈൽ വരെ നടക്കുന്ന ‘മാനിഷാദ’ മനുഷ്യച്ചങ്ങലയ്ക്ക് പിൻതുണയുമായി എടവകയിൽ ഐക്യദാർഢ്യ സദസ്സ് നടത്തി.എടവക ഗ്രാമ പഞ്ചായത്ത് ഓഫിസിന് മുൻപിൽ മാനന്തവാടി -കല്ലോടി റോഡിൽ മാനിഷാദ പോസ്റ്ററുകളും കൈകളിലേന്തി ജനപ്രതിനിധികളും പൊതു പ്രവർത്തകരും അണിനിരന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പ്രദീപ് എച്ച്.ബി. ഉദ്ഘാടനം നിർവ്വഹിച്ചു.
ചടങ്ങിൽ പ്രോഗ്രാം കോ-ഓർഡിനേറ്റർ കെ.എം. ഷിനോജ് അധ്യക്ഷത വഹിച്ചു. ജനപ്രതിനിധികളായ ജോർജ് പടകൂട്ടിൽ, ഷിഹാബ് ആയാത്ത്, അമ്മദ് കുട്ടി ബ്രാൻ, വൽസൻ എം.പി, ഗിരിജ സുധാകരൻ,സുജാത. സി.സി, ലിസി ജോൺ, സർഫുന്നീസ .കെ, ലത വിജയൻ എന്നിവർ പ്രസംഗിച്ചു.

മാര്‍ക്കറ്റിങ് മാനേജര്‍ നിയമനം
മാനന്തവാടി ട്രൈബല്‍ പ്ലാന്റേഷന് കോ-ഓപറേറ്റീവ് ലിമിറ്റഡിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ മാര്‍ക്കറ്റിങ് മാനേജര്‍ തസ്തികയില്‍ നിയമനം നടത്തുന്നു. എം.ബി.എ, ടീ/ മറ്റ് അനുബന്ധ പ്ലാന്റേഷന് ഉത്പന്നങ്ങളുടെ മാര്‍ക്കറ്റിങ് മാനേജ്മെന്റില്‍ അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയവും കമ്പ്യൂട്ടര്‍